scorecardresearch

വാഷിംഗ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് ട്രക്ക് സവാരി നടത്തി രാഹുല്‍ ഗാന്ധി, വീഡിയോ

രാഹുല്‍ ഗാന്ധി നേരത്തെ ഇന്ത്യയില്‍ മുര്‍ത്തലില്‍ നിന്ന് അംബാല വരെയും, അംബാലയില്‍ നിന്ന് ചണ്ഡിഗഡ് വരെയും ഡല്‍ഹിയില്‍ നിന്ന് ചണ്ഡീഗഢിലേക്കും ട്രക്ക് സവാരി നടത്തിയിരുന്നു.

രാഹുല്‍ ഗാന്ധി നേരത്തെ ഇന്ത്യയില്‍ മുര്‍ത്തലില്‍ നിന്ന് അംബാല വരെയും, അംബാലയില്‍ നിന്ന് ചണ്ഡിഗഡ് വരെയും ഡല്‍ഹിയില്‍ നിന്ന് ചണ്ഡീഗഢിലേക്കും ട്രക്ക് സവാരി നടത്തിയിരുന്നു.

author-image
WebDesk
New Update
Washington DC to New York - An American Truck Yatra

Washington DC to New York - An American Truck Yatra

ന്യൂഡല്‍ഹി: അമേരിക്കന്‍ പര്യടനത്തിനിടെ വാഷിംഗ്ടണ്‍ണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് ട്രക്ക് സവാരി നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്രക്ക് ഡ്രൈവര്‍ തല്‍ജീന്ദര്‍ സിങ്ങിനൊപ്പമായിരുന്നു രാഹുലിന്റെ ട്രക്ക് സവാരി. 190 കിലോമീറ്റര്‍ നീണ്ട യാത്രയില്‍, ഇന്ത്യയിലേയും അമേരിക്കയിലേയും ട്രക്ക് ഡ്രൈവര്‍മാരുടെ ജോലി സാഹചര്യങ്ങളിലെ വ്യത്യാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു, രാഹുല്‍ ഗാന്ധി നേരത്തെ ഇന്ത്യയില്‍ മുര്‍ത്തലില്‍ നിന്ന് അംബാല വരെയും, അംബാലയില്‍ നിന്ന് ചണ്ഡിഗഡ് വരെയും ഡല്‍ഹിയില്‍ നിന്ന് ചണ്ഡീഗഢിലേക്കും ട്രക്ക് സവാരി നടത്തിയിരുന്നു.

Advertisment

ഡ്രൈവര്‍മാരെ മനസ്സറിഞ്ഞാണ് അമേരിക്കയില്‍ ട്രക്ക് നിര്‍മ്മിച്ചതെന്ന് പറഞ്ഞ
രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ട്രക്കുകള്‍ ഡ്രൈവര്‍മാരുടെ സുഖസൗകര്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ഇന്ത്യന്‍ ട്രക്കുകളെ അപേക്ഷിച്ച് അമേരിക്കന്‍ ട്രക്കുകള്‍ക്ക് മികച്ച സുരക്ഷാ സംവിധാനങ്ങളുണ്ടെന്നും തല്‍ജീന്ദര്‍ സിങ്ങ് പറഞ്ഞു.

ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്ക് മിനിമം വേതനം, ഇന്ധനം നിറയ്ക്കുന്നതിനുള്ള ക്രെഡിറ്റ് സൗകര്യം എന്നിവയും ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ ഒരു സമയം 8-10 ദിവസത്തേക്ക് അവരുടെ കുടുംബങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുമെന്നും, ഇവിടെ കുടുംബങ്ങളുള്ള ഡ്രൈവര്‍മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ബുദ്ധിമുട്ടാണെന്നും തല്‍ജീന്ദര്‍ സിംഗ് പറഞ്ഞു.

Advertisment

ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും സമ്പദ്വ്യവസ്ഥയെക്കുറിച്ചും തല്‍ജീന്ദര്‍ സിങ്ങ് സംസാരിച്ചു: ''അവിടെയുള്ള ബിജെപി അനുയായികള്‍ തൊഴിലില്ലായ്മയെക്കുറിച്ചോ വിദ്യാഭ്യാസത്തെക്കുറിച്ചോ ജീവിതത്തില്‍ മെച്ചപ്പെടുന്നതിനെക്കുറിച്ചോ സംസാരിക്കുന്നില്ല. അവര്‍ മനുഷ്യത്വത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ' അദ്ദേഹം പറഞ്ഞു. ''വളരെയധികം പണപ്പെരുപ്പമുണ്ട്, മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് യഥാര്‍ത്ഥ ധര്‍മ്മമെന്ന് ആളുകള്‍ ഇപ്പോള്‍ മനസ്സിലാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും അവരവരുടെ മതം പിന്തുടരാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് ഇപ്പോഴും ഒരാളുടെ പ്ലേറ്റില്‍ ഭക്ഷണം ഉറപ്പുനല്‍കുന്നില്ല. കൂടുതല്‍ സമ്പാദിക്കാന്‍ നിങ്ങള്‍ക്ക് പ്രത്യേക കഴിവുകള്‍ ആവശ്യമാണ്.

&t=4s

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെവാലയുടെ കൊലപാതകത്തെക്കുറിച്ചും അവര്‍ സംസാരിച്ചു. മൂസെവാലയ്ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു ഗാനം ആലപിക്കാന്‍ തല്‍ജീന്ദര്‍ സിങ് തീരുമാനിച്ചു. ഡ്രൈവര്‍മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും മനസിലാക്കുന്നതിനായി മെയ് ആദ്യം, ഹരിയാനയിലെ മുര്‍ത്തല്‍ മുതല്‍ അംബാല വരെ രാഹുല്‍ ഗാന്ധി ട്രക്ക് സവാരി നടത്തിയിരുന്നു.

Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: