/indian-express-malayalam/media/media_files/uploads/2019/06/rahul-gandhi-tea-shop.jpg)
ലോക്‌സഭ തിരഞ്ഞെടുപ്പിൽ തനിക്ക് വൻവിജയം സമ്മാനിച്ച വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കാനെത്തിയതാണ് കോൺഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. സന്ദർശനത്തിനിടയിൽ മലയാളിയുടെ സ്വഭാവങ്ങൾ അതേപോലെ പകർത്തുകയാണ് രാഹുൽ പലയിടത്തും. അത്തരത്തിലൊരു കാഴ്ചയാണ് ചായക്കട കയറ്റം.
ഇന്നലെ ചായകുടിക്കാനും പലഹാരം കഴിക്കാനും രാഹുൽ തീരുമാനിച്ചത് വണ്ടൂരിൽ വച്ചാണെങ്കിൽ ഇന്നത്തെ ചായകുടി സുൽത്താൻ ബത്തേരിയിലായിരുന്നു. ബേസിൽ ടീ സ്റ്റാൾ എന്ന പേരിലുള്ള സുൽത്താൻ ബത്തേരി ആറാം മൈലിലെ ചായക്കടയിലാണ് രാഹുൽ ഇന്ന് ചായകുടിക്കാൻ കയറിയത്.
രാഹുൽ ഗാന്ധി സുൽത്താൻ ബത്തേരിയിലെ ചായക്കടയിൽ pic.twitter.com/gpQuml3cnh
— IE Malayalam (@IeMalayalam) June 8, 2019
കെ.സി.വേണുഗോപാല്‍, വി.വി.പ്രകാശ്, പി.സി.വിഷ്ണുനാഥ് തുടങ്ങിയ നേതാക്കൾക്ക് പുറമെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൽ വാസ്നിക്കും രാഹുലിനൊപ്പമുണ്ടായിരുന്നു. പഴം പൊരിയും ബോണ്ടയുമെല്ലാം രാഹുൽ കഴിക്കുന്നത് വീഡിയോയിൽ കാണാം.
ഇന്നലെ വണ്ടൂരിലെ ചോക്കാട് വച്ചാണ് രാഹുല്‍ ചായക്കടയില്‍ കയറിയത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി.വേണുഗോപാല്‍, വി.വി.പ്രകാശ്, പി.സി.വിഷ്ണുനാഥ് തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ചായക്കടയില്‍ വളരെ ഗൗരവത്തോടെയാണ് രാഹുല്‍ ഗാന്ധി ഇരിക്കുന്നത്. തൊട്ടടുത്തിരിക്കുന്ന നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി പ്ലേറ്റില്‍ നിന്ന് പലഹാരങ്ങള്‍ എടുത്തുനല്‍കുന്നതും വീഡിയോയില്‍ കാണാം. പത്ത് മിനിറ്റിലേറെ രാഹുല്‍ ഗാന്ധി ചായക്കടയില്‍ ചെലവഴിച്ചു. ചായക്കടയിൽ വച്ച് ജനങ്ങളുമായി സംസാരിക്കുകയും ചെയ്തു.
റോഡ് ഷോയിക്കിടെ രാഹുൽ ഗാന്ധി ചായക്കടയിൽ pic.twitter.com/IureLh7Woj
— IE Malayalam (@IeMalayalam) June 7, 2019
എംപിയായ ശേഷം ആദ്യമായാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്താനാണ് രാഹുല്‍ ഇത്തവണ കേരളത്തിലെത്തിയിരിക്കുന്നത്. മൂന്ന് ദിവസത്തെ മണ്ഡല പര്യടനമാണ് രാഹുല്‍ നടത്തുക. ജൂൺ ആറിന് ഉച്ചയ്ക്ക് 2.30 ഓടെയാണ് രാഹുല്‍ ഗാന്ധി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.