ന്യൂഡല്‍ഹി: സോഷ്യൽ മീഡിയയിൽ രാഹുൽ ഗാന്ധിക്ക് ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യതക്ക് മറ്റൊരു ഉദാഹരണം കൂടി. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതിന്റെ ഭാഗമായും മറ്റും തന്റെ പ്രസംഗങ്ങളിലും ശൈലിയിലും മാറ്റങ്ങള്‍ വരുത്താന്‍ രാഹുല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതോടെ മാധ്യമങ്ങളും രാഹുലിന്റെ പിന്നാലെ തന്നെയാണ്.

വിമാനത്തിൽ കയറാൻ വരിയിൽ കാത്തു നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സാധാരണ യാത്രികർക്കൊപ്പം വിമാനത്തിൽ കയറാനായി രാഹുൽ വരി നിന്നത്. ഡല്‍ഹിയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയിലാണ് രാഹുല്‍ വരി നില്‍ക്കുന്നത്. ചിത്രം ഇന്റിഗോ എയർലൈൻസ് ആണ് പുറത്തുവിട്ടത്. സോണിയാഗാന്ധിയുടെ പിറന്നാള്‍ ദിനമായ ഇന്ന് ആശംസകളറിയിക്കാന്‍ രാവിലെ ദില്ലിയിലെത്തിയതായിരുന്നു രാഹുല്‍.

രാഹുലിന്റെ ലാളിത്യമായി ഈ സംഭവം പൊതുവെ വിലയിരുത്തപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന നാടകങ്ങളാണെന്നും വിമർശനമുയർന്നു. രാഹുല്‍ ഗാന്ധി എസ്പിജി സുരക്ഷയിലുള്ള വ്യക്തിയാണെന്നും അതിനാല്‍ ഇത്തരം തമാശകള്‍ ഇന്റിഗോ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ