തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഗുജറാത്തില്‍ ത്രിദിന സന്ദര്‍ശനത്തിലാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ഗോത്ര വിഭാഗത്തിനൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് എഎന്‍ഐ പുറത്തുവിട്ടിരിക്കുന്നത്. ഛോട്ടാ ഉദയ്പൂരില്‍ ഗോത്രവിഭാഗത്തിന്റെ ‘തിമ്‍ലി’ നൃത്തച്ചുവടുകളാണ് രാഹുല്‍ ഗാന്ധി ചെയ്തത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ആദിവാസികള്‍ക്കുമൊപ്പം ഒരുതരം ചെണ്ട കൊട്ടി നൃത്തം വെയ്ക്കുകയാണ് രാഹുല്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനം അസംബ്ലി തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെയാണ് രാഹുല്‍ പ്രചരണത്തിന് എത്തിയത്. 1998 മുതല്‍ ബിജെപിയാണ് ഗുജറാത്ത് ഭരിക്കുന്നത്. കേശുഭായ് പട്ടേലാണ് അന്ന് മുഖ്യമന്ത്രിയായത്. പിന്നാലെ വിജയ് രൂപാനി, ആനന്ദിബെന്‍ പട്ടേല്‍, നരേന്ദ്രമോദി എന്നിവര്‍ മുഖ്യമന്ത്രിമാരായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ