തെന്നി വീണ ഫോട്ടോഗ്രാഫറെ സഹായിക്കാന്‍ ഓടിയെത്തി രാഹുല്‍ ഗാന്ധി; കയ്യടിച്ച് സോഷ്യല്‍ ലോകം

താന്‍ പ്രസംഗിക്കുന്നതിനിടെ അരികില്‍ നിന്നിരുന്ന പൊലീസുകാരന്‍ കുഴഞ്ഞ് വീണിട്ടും മോദി പ്രസംഗം തുടരുന്നതിന്റെ വീഡിയോയും രാഹുലിന്റെ വീഡിയോയും തമ്മില്‍ താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.

rahul gandhi, modi, odisha, congress, photographer, ie malayalam, രാഹുല്‍ ഗാന്ധി, മോദി, ഒഡീഷ, ഐഇ മലയാളം

ഭുവനേശ്വര്‍: സോഷ്യല്‍ മീഡിയയില്‍ താരമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നിലത്ത് വീണ ഫോട്ടോഗ്രാഫറെ ഓടിയെത്തി എഴുന്നേല്‍ക്കാന്‍ സഹായിക്കുന്ന രാഹുലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഭുവനേശ്വര്‍ ടൗണ്‍ഹാളില്‍ പ്രസംഗിക്കാന്‍ എത്തിയ രാഹുലിന്റെ ചിത്രം പകര്‍ത്തുന്നതിനിടെയായിരുന്നു ഫോട്ടോഗ്രാഫര്‍ കാല്‍ തെന്നി താഴെ വീണത്. എന്തുചെയ്യണമെന്നറിയാതെ ചുറ്റുമുള്ളവര്‍ പരുങ്ങിനിന്നപ്പോഴും സെക്കന്റുകള്‍ക്കുള്ളില്‍ രാഹുല്‍ സഹായത്തിനായി എത്തുകയും അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിക്കുകയുമായിരുന്നു.

പിന്നാലെ രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും മറ്റും ഓടിയെത്തുകയും ഫോട്ടോഗ്രാഫറെ സഹായിക്കുകയും ചെയ്തു. ഫോട്ടോഗ്രാഫറെ എഴുന്നേല്‍ക്കാന്‍ സഹായിക്കുന്ന രാഹുലിന്റെ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി പേരാണ് രാഹുലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു പഴയ വീഡിയോയോട് ചേര്‍ത്താണ് രാഹുലിന്റെ വീഡിയോയും വൈറലാകുന്നത്. താന്‍ പ്രസംഗിക്കുന്നതിനിടെ അരികില്‍ നിന്നിരുന്ന പൊലീസുകാരന്‍ കുഴഞ്ഞ് വീണിട്ടും മോദി പ്രസംഗം തുടരുന്നതിന്റെ വീഡിയോയും രാഹുലിന്റെ വീഡിയോയും തമ്മില്‍ താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.

കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഹസീബയാണ് വീഡിയോ ആദ്യം ട്വീറ്റ് ചെയ്തത്. ആരെങ്കിലും മരിച്ചാല്‍ പോലും മോദിയ്ക്ക് പ്രശ്‌നമല്ല അദ്ദേഹം പ്രസംഗം തുടരുമെന്നു പറഞ്ഞു കൊണ്ട് മോദിയുടേയും രാഹുലിന്റേയും വീഡിയോകള്‍ ട്വീറ്റ് ചെയ്തിരിക്കുകയാണ് ഹസീബ. ഇതാണ് മോദിയും രാഹുലും തമ്മിലുള്ള വ്യത്യാസമെന്നും ഹസീബ പറയുന്നു. 2013 ലേതാണ് മോദിയുടെ വീഡിയോയിലെ സംഭവം.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi runs to help photographer who fell social media loves the video

Next Story
ഷാരൂഖിന്റെ ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുന്ന യുവാവ്: മെമെകളായി മാറി മാധവന്റെ പരിണാമം
The moderation of comments is automated and not cleared manually by malayalam.indianexpress.com