Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

‘എന്റെ മുറി കുലുങ്ങുന്നു, ഭൂചലനമായിരിക്കാം’; ലൈവിനിടെ ഭൂമികുലുക്കമുണ്ടായപ്പോഴും രാഹുൽ കൂൾ, വീഡിയോ

സംസാരിക്കുന്നതിനിടെ തന്റെ റൂം കുലുങ്ങിയതായി രാഹുൽ ഗാന്ധിക്ക് തോന്നി. ഭൂചലനമായിരുന്നുവെന്ന് അദ്ദേഹത്തിനു മനസിലാകുകയും ചെയ്തു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അടക്കം നിരവധി സ്ഥലങ്ങളിൽ ഇന്നലെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഡൽഹിക്ക് പുറമേ ജമ്മു കശ്‌മീർ, പഞ്ചാബ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഈ ഭൂചലനത്തിന്റെ സമയത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എവിടെയായിരുന്നു ? അതിനുത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ.

ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു. ഷിക്കാഗോ സർവകലാശാലയിലെ വിദ്യാര്‍ഥികളുമായുള്ള ഓണ്‍ലൈൻ ചർച്ചയിലായിരുന്നു രാഹുൽ. സോഷ്യല്‍ മീഡിയയിലെ ട്രോളുകളെക്കുറിച്ചും കര്‍ഷക സമരവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചാ വിഷയങ്ങളായി. ഇതിനിടയിലാണ് റിക്‌ടർ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യതലസ്ഥാനത്ത് സംഭവിക്കുന്നത്.

Read Also: ചുംബനംകൊണ്ട് മുഖസൗന്ദര്യം വർധിപ്പിക്കാം; ‘കിസ് ഡേ’യിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സംസാരിക്കുന്നതിനിടെ തന്റെ റൂം കുലുങ്ങിയതായി രാഹുൽ ഗാന്ധിക്ക് തോന്നി. ഭൂചലനമായിരുന്നുവെന്ന് അദ്ദേഹത്തിനു മനസിലാകുകയും ചെയ്തു. “എന്റെ മുറി കുലുങ്ങുന്നു, ഭൂചലനമാണെന്ന് തോന്നുന്നു,” എന്ന് രാഹുൽ പറയുന്നുണ്ട്. ഇതു പറഞ്ഞ ശേഷം രാഹുൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ ചർച്ചയിൽ മുഴുകി. രാഹുലിനൊപ്പമുള്ള അതിഥികൾ ആദ്യമൊന്ന് ഞെട്ടി. ചിലർക്ക് ചിരി വന്നു. അത്ര കൂളായാണ് രാഹുൽ ഗാന്ധി ഭൂചലനത്തെ അവതരിപ്പിച്ചത്. ഇതിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

അതേസമയം, ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടുവെങ്കിലും നാശനഷ്ടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ശക്തമായ ഭൂചലനമുണ്ടായതോടെ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങി. അയൽരാജ്യമായ പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

പഞ്ചാബിലെ അമൃത്സറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയെന്നുമാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ (എൻ‌സി‌എസ് ) പ്രാഥമിക റിപ്പോർട്ടുകളിൽ പറഞ്ഞത്. എന്നാൽ താജിക്കിസ്ഥാനിലാണ് പ്രഭവകേന്ദ്രമെന്ന് വ്യക്തമാക്കി എൻ‌സി‌എസ് പുതിയ പ്രസ്താവന പിന്നീട് പുറത്തിറക്കി. രാത്രി 10.40 ഓടെയാണ് ഭൂകമ്പമുണ്ടായത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi live interview earthquake happened

Next Story
‘ഇത്തവണ ഡൽഹിയിലേക്കുള്ള യാത്രയിൽ ഒപ്പം ഇവരും;’ നല്ല ദിനങ്ങൾ ആശംസിച്ച് അബ്ദുൽ വഹാബ്PV Abdul Wahab Facebook Post, PV Abdul Wahab, Facebook Post, പിവി അബ്ദുൽ വഹാബ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com