ഇതൊക്കെ എന്ത് ! നീന്തൽ അറിയാം, ലൈഫ്‌ ജാക്കറ്റ് വേണ്ട; രാഹുൽ ആഴക്കടലിലേക്ക് വലയെറിയുമ്പോൾ, വീഡിയോ

ആദ്യമായിട്ടാണ് പ്രാതലിന് മീൻ കഴിക്കുന്നതെന്ന് രാഹുൽ പറയുന്നു. അപ്പോൾ, സാധാരണയായി ബ്രേക്ക്‌ഫാസ്റ്റിന് എന്താണ് കഴിക്കുന്നതെന്ന് സെബിൻ രാഹുലിനോട് ചോദിക്കുന്നുണ്ട്. താൻ ബ്രേക്ക്‌ഫാസ്റ്റായി ഒന്നും കഴിക്കാറില്ലെന്നും കാപ്പിയോ മറ്റോ കുടിക്കുക മാത്രമാണ് ചെയ്യുകയെന്നും രാഹുൽ പറയുന്നു

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറ്റ് മുന്നണികളേക്കാൾ മുൻകെെ നേടിയിരിക്കുകയാണ് യുഡിഎഫ് ഇപ്പോൾ. അതിനു കാരണം കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി തന്നെ. കേരള സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി മത്സ്യതൊഴിലാളികളുമായി സംവദിച്ചിരുന്നു. മാത്രമല്ല, മത്സ്യതൊഴിലാളികളുടെ ബുദ്ധിമുട്ടും അധ്വാനവും മനസിലാക്കാൻ രാഹുൽ ആഴക്കടൽ മത്സ്യബന്ധനത്തിനു ഇറങ്ങി.

രാഹുൽ വല വീശുന്നതും ആഴക്കടലിലേക്ക് എടുത്തുചാടുന്നതും ഏറെ ഞെട്ടലോടെയാണ് സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിനു ആളുകൾ ഇതിനോടകം കണ്ടത്. ‘ഫിഷിങ് ഫ്രീക്‌സ്’ എന്ന യൂട്യൂബ് ചാനലിൽ രാഹുൽ ഗാന്ധിയുടെ ആഴക്കടൽ മത്സ്യബന്ധന വീഡിയോ ഇതുവരെ എട്ട് ലക്ഷത്തോളം പേർ കണ്ടു. പ്രശസ്‌ത വ്ളോഗർ സെബിൻ സിറിയിക് ആഴക്കടൽ മത്സ്യബന്ധന യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. സെബിൻ പങ്കുവച്ച വീഡിയോയിലെ ഓരോ നിമിഷങ്ങളും ഏറെ രസകരമാണ്.

Read Also: മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും; നേരിട്ട് സംവദിച്ച് രാഹുൽ ഗാന്ധി

കൊല്ലം തങ്കശ്ശേരി ഹാർബറിലെ മത്സ്യതൊഴിലാളികൾക്കൊപ്പമാണ് രാഹുൽ യാത്ര ആരംഭിച്ചത്. തങ്ങൾക്കൊപ്പം ആഴക്കടലിലേക്ക് വരുന്നത് രാഹുൽ ഗാന്ധിയാണെന്ന് തൊഴിലാളികൾക്ക് അറിയില്ലായിരുന്നു. രാഹുൽ എത്തിയപ്പോൾ എല്ലാവരും ഞെട്ടി. പ്രിയപ്പെട്ട നേതാവിനെ എല്ലാവരും പരിചയപ്പെട്ടു. രാഹുൽ ഗാന്ധിക്ക് ലെെഫ് ജാക്കറ്റ് വേണ്ടേ എന്ന ആശങ്ക തൊഴിലാളികൾക്കുണ്ടായിരുന്നു. ഇക്കാര്യം സെബിൻ രാഹുലിന്റെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, തനിക്ക് ലെെഫ് ജാക്കറ്റ് വേണ്ടെന്നും നീന്താൻ അറിയാമെന്നുമാണ് രാഹുൽ വളരെ കൂളായി മറുപടി നൽകിയത്.

താനൊരു സ്‌കൂബാ വിദഗ്‌ധനാണെന്നും താനൊരു നീന്തൽ മാസ്റ്റർ ആയിരുന്നെന്നും 38 മീറ്റർ വരെ ദൂരത്തേക്ക് തനിക്ക് പോകാൻ സാധിക്കുമെന്നും രാഹുൽ ഗാന്ധി ഏറെ ആത്മവിശ്വാസത്തോടെ പറയുന്നുണ്ട്. മത്സ്യതൊഴിലാളികൾക്കൊപ്പം രാഹുൽ പ്രാതൽ കഴിക്കുന്നുണ്ട്. ആദ്യമായിട്ടാണ് പ്രാതലിന് മീൻ കഴിക്കുന്നതെന്ന് രാഹുൽ പറയുന്നു. അപ്പോൾ, സാധാരണയായി ബ്രേക്ക്‌ഫാസ്റ്റിന് എന്താണ് കഴിക്കുന്നതെന്ന് സെബിൻ രാഹുലിനോട് ചോദിക്കുന്നുണ്ട്. താൻ ബ്രേക്ക്‌ഫാസ്റ്റായി ഒന്നും കഴിക്കാറില്ലെന്നും കാപ്പിയോ മറ്റോ കുടിക്കുക മാത്രമാണ് ചെയ്യുകയെന്നും രാഹുൽ പറയുന്നു.

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ടി.എൻ,പ്രതാപൻ എംപി തുടങ്ങിയ നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പം ബാേട്ടിൽ ഉണ്ടായിരുന്നു. ‘ഏലയ്യാ..,’പാടി പ്രതാപനും രാഹുൽ ഗാന്ധിയും വല വലിച്ചുകയറ്റുന്നതിന്റെ രംഗങ്ങളും വീഡിയോയിൽ കാണാം.

ഏകദേശം രണ്ട് മണിക്കൂറോേളം രാഹുൽ മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം കടലിൽ ചിലവഴിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ കടൽ യാത്രയിലൂടെ സാധിച്ചെന്ന് രാഹുൽ പറഞ്ഞു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi jumps into the sea swims with fishermen in kerala viral video

Next Story
കരുതൽ കരങ്ങൾ; മുത്തശ്ശിയെ ചേർത്തുപിടിച്ച് മാസ്‌ക് ധരിപ്പിച്ച് രാഹുൽ, എന്തൊരു മനുഷ്യനെന്ന് സോഷ്യൽ മീഡിയRahul Gandhi,Rahul Gandhi Wayanad, രാഹുൽ ഗാന്ധി, രാഹുൽ ഗാന്ധി വയനാട്ടിൽ, വയനാട്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com