ഒറ്റനോട്ടത്തിൽ കണ്ടാൽ റഹ്മാൻ ആണെന്നേ തോന്നൂ. പക്ഷേ ഈ അപരന്റെ പേര് വിപിൻ വിശ്വനാഥൻ. ആലപ്പുഴ നൂറനാട് സ്വദേശിയായ വിപിൻ കുവൈറ്റിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ പ്രൊജക്റ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയാണ്.
രണ്ടുദിവസമായി ഫേസ്ബുക്കിലെ താരമാണ് വിപിൻ. ‘ദ മലയാളി ക്ലബ്ബ്’ എന്ന പുതിയ ഫേസ്ബുക്ക് കൂട്ടായ്മയിൽ സ്വയം പരിചയപ്പെടുത്താനെത്തിയ വിപിനെ റഹ്മാൻ എന്നു വിളിച്ചാണ് ഗ്രൂപ്പ് അംഗങ്ങൾ വരവേറ്റത്.
ടിക്ടോകിലും ആക്റ്റീവായ വിപിൻ നിരവധി വീഡിയോകളിലും റഹ്മാനെ അനുകരിച്ചിട്ടുണ്ട്. “ടിക്ടോക് വീഡിയോകൾ ചെയ്തു തുടങ്ങിയതിൽ പിന്നെയാണ് ആളുകൾ റഹ്മാനുമായുള്ള ഛായ എടുത്തു പറയാൻ തുടങ്ങിയത്. പക്ഷേ ‘ദ മലയാളി ക്ലബ്ബി’ൽ സ്വയം പരിചയപ്പെടുത്തി ഫോട്ടോ ഇട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആറായിരത്തിലേറെ ലൈക്ക്, എല്ലാവരും റഹ്മാൻ എന്നു പറഞ്ഞ് കമന്റ് ചെയ്യുന്നു,” വിപിൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
Read more: അതേ കണ്ണ്, അതേ ചുണ്ട്, അതേ ഗ്ലാമര്‍: ഐശ്വര്യ റായ്ക്ക് ഇറാനില്‍ നിന്നും ഒരു ‘അപര’