‘ആ കപ്പ് ഇവിടെ വച്ച് പോകൂ..’; ലോകകപ്പ് മത്സരത്തിന് മുമ്പ് ഇന്ത്യയേയും അഭിനന്ദനേയും കളിയാക്കി പാക് പരസ്യം

വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പോലെ വേഷമിട്ടയാളാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്

Cricket World Cup, ലോകകപ്പ് ക്രിക്കറ്റ്, Pakistan, പാക്കിസ്ഥാന്‍, India, ഇന്ത്യ, Advertisement, Social Media, സോഷ്യല്‍മീഡിയ

ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരമെന്നാല്‍ യുദ്ധതുല്യമായി കാണുന്നവരുണ്ട്. ക്രിക്കറ്റ് ആരാധകര്‍ക്ക് അത്രമേല്‍ ആവേശം പകരുന്നതാണ് ഇരു ടീമുകളും തമ്മിലുളള മത്സരം. പാക്കിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് സ്റ്റാര്‍ സ്പോര്‍ട്സ് മോക്കാ മോക്കാ എന്ന പരസ്യ പരമ്പര തന്നെ പുറത്തിറക്കാറുണ്ട്. എല്ലാ തവണയും പുറത്തിറക്കുന്ന പരസ്യം ജൂണ്‍ 16ന് ഇന്ത്യ-പാക് മത്സരം നടക്കുന്നതിന്റെ പശ്ചാത്തലത്തിലും പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ പരസ്യത്തിന് വലിയ തോതിലുളള വിമര്‍ശനമാണ് ലഭിച്ചത്.

മുമ്പത്തെ മോക്കാ മോക്കാ പരമ്പരകളേക്കാള്‍ നിലവാരം കുറഞ്ഞതാണ് ഈ പരസ്യമെന്നാണ് ആക്ഷേപം. അയല്‍രാജ്യങ്ങളെ അധിക്ഷേപിച്ച് ശത്രുത വളര്‍ത്താനാണ് പരസ്യത്തിന്റെ ലക്ഷ്യമെന്നും പലരും ട്വീറ്റ് ചെയ്തു. മുമ്പത്തെ പരസ്യങ്ങള്‍ നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്നതാണെങ്കില്‍ പുതിയ പരസ്യം അധിക്ഷേപിക്കുന്നതാണെന്നാണ് ആക്ഷേപം.

ഇതിന് പിന്നാലെയാണ് പാക്കിസ്ഥാനും ഇന്ത്യക്കെതിരായ മത്സരത്തിന് എരിവ് കൂട്ടാന്‍ പരസ്യം പുറത്തിറക്കിയത്. ജാസ് ടിവിയാണ് പരസ്യം തയ്യാറാക്കിയത്. പാക്കിസ്ഥാന്‍ പിടിയിലായി തിരികെ അയക്കപ്പെട്ട വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വർധമാനെ പോലെ വേഷമിട്ടയാളാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ക്രിക്കറ്റ് സംബന്ധമായ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ‘ഞാന്‍ അത് പറയാന്‍ പാടില്ല’ എന്നാണ് ഇയാൾ ഉത്തരം പറയുന്നത്. നേരത്തേ അഭിനന്ദന്‍ പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞ വാക്കുകളെ കളിയാക്കിയാണ് ഇത് അവതരിപ്പിക്കുന്നത്. എന്നാല്‍ വംശീയമായ കളിയാക്കലാണ് പാക്കിസ്ഥാന്‍ നടത്തിയതെന്ന് സോഷ്യൽ മീഡിയയില്‍ ആക്ഷേപം ഉയര്‍ന്നു.

പാക്കിസ്ഥാനെയും ബംഗ്ലാദേശിനേയും കളിയാക്കിക്കൊണ്ട് സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തിറക്കിയതാണ് ‘മോക്കാ മോക്കാ’ പരസ്യവും വിമര്‍ശനം നേരിടുന്നുണ്ട്. പിതൃദിനമായ അന്ന് തന്നെയാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നതെന്ന പ്രത്യേകത കൂടി കൂട്ടിച്ചേര്‍ത്താണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.

പാക്കിസ്ഥാന്റേയും ബംഗ്ലാദേശിന്റേയും അച്ഛനായാണ് പരസ്യത്തില്‍ ഇന്ത്യയെ ചിത്രീകരിക്കുന്നത്. ഇംഗ്ലണ്ടിന്റെ എലിസബത്ത് രാജ്ഞിയേയും പരസ്യത്തിലെ ഒരു ചുമര്‍ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഇംഗ്ലണ്ടിലാണ് മത്സരം നടക്കുന്നതെന്ന കാര്യവും ഇന്ത്യ-പാക് വിഭജനത്തിലെ കണ്ണിയെന്ന നിലയിലും രാജ്ഞിയുടെ ചിത്രം കാണിക്കുന്നത് ശ്രദ്ധേയമാണ്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

എന്നാല്‍ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. മുമ്പത്തെ മോക്കാ മോക്കാ പരമ്പരകളേക്കാള്‍ നിലവാരം കുറഞ്ഞതാണ് ഈ പരസ്യമെന്നാണ് ആക്ഷേപം. അയല്‍രാജ്യങ്ങളെ അധിക്ഷേപിച്ച് ശത്രുത വളര്‍ത്താനാണ് പരസ്യത്തിന്റെ ലക്ഷ്യമെന്നും പലരും ട്വീറ്റ് ചെയ്തു. മുമ്പത്തെ പരസ്യങ്ങള്‍ നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്നതാണെങ്കില്‍ പുതിയ പരസ്യം അധിക്ഷേപിക്കുന്നതാണെന്നാണ് ആക്ഷേപം.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Racist world cup ad by pakistan that mocks iaf pilot abhinandan

Next Story
കണ്ണേ മടങ്ങുക; ചരിഞ്ഞ കുട്ടിയാനയെ ചുമന്ന് ആനക്കുടുംബത്തിന്റെ വിലാപ യാത്രFuneral Procession, Viral Video, Video, Social Media, വിലാപ യാത്ര, മരണാനന്തര ചടങ്ങുകൾ, ആന, ആനകൾ, കാട്ടാന, Wild Elephant, Elephants, ചെരിഞ്ഞ കുട്ടിയാന, dead calf, മരണം, death, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com