വിമര്‍ശനങ്ങളുടേയും പരിഹാസങ്ങളുടേയും നടുവിലാണ് ആര്‍.അശ്വിന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പന്ത്രണ്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് പഞ്ചാബ് നായകന്‍ ആര്‍.അശ്വിന്‍ വിവാദ നായകനായത്. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ പുറത്താക്കാന്‍ അശ്വിന്‍ സ്വീകരിച്ച രീതിയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. വിമര്‍ശനങ്ങള്‍ക്ക് പുറമേ അശ്വിനെതിരെ ട്രോളുകളും നിറഞ്ഞു. അശ്വിന്റെ ആരാധകര്‍ പോലും താരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

അശ്വിൻ ചെയ്തത് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേരുന്നതല്ലെന്ന് വിമർശനമുയർന്നിട്ടുണ്ട്. സിനീയർ ക്രിക്കറ്റ് താരങ്ങളും അശ്വിനെതിരെ രംഗത്തെത്തി.

രാജസ്ഥാൻ ഇന്നിങ്സിന്റെ പന്ത്രണ്ടാം ഓവറിലാണ് സംഭവം. പഞ്ചാബ് ഉയർത്തിയ 185 റൺസെന്ന ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ ജോസ് ബട്‌ലറുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ വിജയത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. എന്നാൽ പന്ത്രണ്ടാം ഓവറെറിയാനെത്തിയ അശ്വിൻ പന്ത് ഡെലിവർ ചെയ്യുന്നതിന് മുമ്പ് ക്രീസിന് പുറത്തിറങ്ങിയ ബട്‌ലറെ റൺഔട്ടാക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ