‪#‎JaitelyShouldAnswer‬ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ചോദ്യങ്ങള്‍

#jaitelyshouldanswer, #RSSTerror, #RSSLiesOnKerala, #NammudeKeralam, #YesKeralaIsKillingIt എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ചുകൊണ്ടാണ് മലയാളി പ്രതിഷേധം.

കേന്ദ്ര പ്രതിരോധ മന്ത്രിഅരുണ്‍ ജെയിറ്റ്ലിയുടെ തിരക്കിട്ടകേരളാ സന്ദര്‍ശനത്തില്‍ ഹാലിളകിയിരിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍. തിരുവനന്തപുരത്ത് ആര്‍എസ്എസ്കാരനായ രാജേഷ് വധിക്കപ്പെട്ടതോടെ കേരളം രക്തക്കളം ആണ് എന്നും സിറിയയ്ക്ക് സമാനമായ യുദ്ധസാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത് എന്നുമൊക്കെയുള്ള പ്രചരണങ്ങളാണ്  ദേശവ്യാപകമായി നടക്കുന്നത്. ഒരുപറ്റം ദൃശ്യമാധ്യമങ്ങള്‍ ഇതിന്‍റെ പ്രചരണം ഏറ്റെടുത്തപ്പോള്‍ അതിനെ സാധൂകരിക്കുന്ന വ്യാജവാര്‍ത്തകളെയും വ്യാജദൃശ്യങ്ങളും പടച്ചുവിട്ടുകൊണ്ട് ബിജെപി ഐടി സെല്ലും കേരളത്തെ താറടിച്ചുകാണിക്കുകയാണ് എന്ന് തെളിയുകയുണ്ടായി. ഇതിനു പിന്നാലെയാണ് കേരളത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടുകൊണ്ട് ആര്‍എസ്എസ് മുന്നോട്ടുവന്നതും. ഒരു ദിവസത്തിനുള്ളില്‍ തന്നെ കേരളത്തിലെ സാഹചര്യങ്ങള്‍ നേരിട്ടറിയാനും രാഷ്ട്രീയ ആക്രമങ്ങളുടെ ഇരകളായ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കുവാനും കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയിറ്റ്ലി തന്നെ കേരളത്തില്‍ വരുന്നു എന്ന സ്ഥിരീകരണം ഉണ്ടാവുന്നത്. കേരളത്തിനെതിരെ നടക്കുന്നത് ആസൂത്രിതമായ അപകീര്‍ത്തിപ്പെടുത്തല്‍ ആണ് എന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ് ഇപ്പോള്‍.

Read More : രാഷ്ട്രീയ സംഘര്‍ഷത്തെ മറയാക്കിക്കൊണ്ട് ബിജെപിയുടെ വ്യാജ പ്രചരണം വ്യാപകം

ദേശീയ ക്രൈം റികോഡ് ബ്യൂറോ പുറത്തുവിട്ടിട്ടുള്ള സംസ്ഥാനം തിരിച്ചുള്ള കൊലപാതക കണക്കുകള്‍ നിരത്തിയും കേരളത്തിലെ മെച്ചപ്പെട്ട ജീവിതസാഹചര്യത്തെ കണ്ടുപഠിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അരുണ്‍ ജെയിറ്റ്ലിയെ സ്വാഗതം ചെയ്തുകൊണ്ടും മലയാള സാമൂഹ്യമാധ്യമലോകം തിളക്കുകയാണ്. ഉത്തര്‍പ്രാദേശിലും മറ്റ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും നടക്കുന്ന കൊലപാതകങ്ങളെയും ആള്‍ക്കൂട്ട അനീതികളെയും ദളിത്‌ മുസ്ലീം കൊലപാതകങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ടും. #jaitelyshouldanswer, #RSSTerror, #RSSLiesOnKerala, #NammudeKeralam, #YesKeralaIsKillingIt എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ചുകൊണ്ടാണ് മലയാളി പ്രതിരോധം.

അതിനിടയില്‍ മീഡിയാ വണ്ണിലെ മാദ്ധ്യമപ്രവര്‍ത്തകനായ നിഷാദ് റാവൂത്തറിന്‍റെ സ്റ്റാറ്റസും സജീവമായി പ്രചരിക്കുന്നുണ്ട്. നിഷാദ് ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത സ്റ്റാറ്റസ്:

അരുണ്‍ ജെയിറ്റിലിക്ക് സുസ്വാഗതം. ഇല്ലാത്ത സമയം ഉണ്ടാക്കി എന്തിനാണ് വരുന്നതെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. എങ്കിലും, നിങ്ങള്‍ ദില്ലിയില്‍ നിന്ന് തീരുമാനിച്ചുറപ്പിച്ച് കൊണ്ടുവരുന്നതൊക്കെ ആദ്യം പറയൂ. അതിന് ശേഷം ഞങ്ങള്‍ ചില ചോദ്യങ്ങള്‍ ചോദിക്കാം

1. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഏറ്റവുമധികം ഇരയായത് ഇടതുപക്ഷക്കാരോ സംഘപരിവാറുകാരോ?
2. പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നതിന് ശേഷം ആദ്യത്തെ അക്രമം നടത്തിയത് സംഘപരിവാറോ സിപിഐഎമ്മോ?
3. ക്രമസമാധാന നിലയുടെ കാര്യത്തില്‍ ‘നിങ്ങളുടെ’ യുപിയും രാജസ്ഥാനും മധ്യപ്രദേശും കേരളത്തേക്കാള്‍ മുന്നിലാണോ?
4. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഫൈസലിനെയും റിയാസ് മൌലവിയെയും ആര്‍എസ്എസ് കൊന്നത് എന്തിനാണ്?
5. രണ്ട് മാസം കൊണ്ട് സമാധാനം തകര്‍ന്നുലഞ്ഞ യുപിയില്‍ രാഷ്ട്രപതി ഭരണം വേണോ?
6. വര്‍ഗീയ കലാപങ്ങളുടെ കണക്കില്‍ കേരളത്തേക്കാള്‍ പിന്നിലുള്ള ഏതെങ്കിലും നാട് ഇന്ത്യയിലുണ്ടോ?
7. ഐപി ബിനുവിനെ സസ്പെന്‍റ് ചെയ്ത സിപിഐഎമ്മിനെ പോലെ രാഹുലിനെ കല്ലെറിഞ്ഞ യുവമോര്‍ച്ചാ നേതാവിനോട് നിലപാട് ഇല്ലാത്തത് എന്ത്?
8. ജോസഫിന്‍റെ കൈവെട്ടിയത് സിപിഐഎമ്മാണെന്ന് ലോക്സഭയില്‍ കള്ളം പറഞ്ഞത് എന്തിനാണ്?
9. ദലിതര്‍ക്ക് എതിരായ അതിക്രമം ഏത് നാട്ടിലാണ് ഏറ്റവുമധികം എന്ന് കണക്കുവെച്ച് ചര്‍ച്ച ചെയ്യാന്‍ ഒരുക്കമുണ്ടോ?
10. ഇപ്പോള്‍ നിങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് ചരിത്രത്തില്‍ നിങ്ങള്‍തന്നെ സ്വീകരിച്ച മാതൃകാപരമായ ഉദാഹരണങ്ങളുണ്ടോ?

സൂക്ഷ്മ തലത്തിലേക്ക് പോയാല്‍ ഇനിയും കുറെ ചോദ്യങ്ങള്‍ ബാക്കിയുണ്ട്. അതുവിടാം. പകരം രണ്ട് ചോദ്യത്തിന് കൂടി ഉത്തരം പറയണം.
അത് ജിഎസ്ടിയുടെയും മെഡിക്കല്‍ കോഴയുടെയും കാര്യമാണ്. അത് പറഞ്ഞിട്ടേ പോകാവൂ. ഞങ്ങള്‍ കാത്തിരിക്കും

കേരളത്തിനെതിരെ നടക്കുന്ന വിദ്വേഷ കാമ്പൈന്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നു പറഞ്ഞുകൊണ്ടുള്ള സ്റ്റാറ്റസുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മറ്റൊരു മാദ്ധ്യമപ്രവര്‍ത്തകനായ സുധീഷ്‌ സുധാകരന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച അനുഭവം :

സമാധാനകാംക്ഷികളായ മല്ലൂസിനോട് ഒരു കാര്യം പറയാം… കേരളത്തിനെതിരേയുള്ള ഹെയ്റ്റ് ക്യാമ്പയിനും രാഷ്ട്രപതിഭരണവുമൊന്നും കുമ്മനം കണ്ട പാതിരാ സ്വപ്നത്തിന്റെ ഫാന്റസിയിൽ ഒറ്റദിവസം കൊണ്ടു പൊട്ടിമുളച്ചതല്ല. കേരളം എന്നാൽ കമ്മ്യൂണിസ്റ്റുകാരും മുസ്ലീങ്ങളും കൂടി ഹിന്ദുക്കളെ കൊന്നൊടുക്കുന്ന താലിബാൻ ആണെന്ന തരത്തിൽ സംഘികൾ പ്രചരണം നടത്തിത്തുടങ്ങിയിട്ട് കാലം കുറേയായി … കുറഞ്ഞത് രണ്ടുവർഷം. വടക്കേ ഇന്ത്യാക്കാരോടുള്ള സംഭാഷണങ്ങളിൽ നിന്നും ഈ ഹേയ്റ്റ് ക്യാമ്പയിനിന്റെ ആഴം മനസ്സിലാക്കിയത് മുതൽ പലയിടത്തും അതു പറയാൻ ശ്രമിക്കുന്നുണ്ട്. ചാനൽ-റേഡിയോ ചർച്ചകൾ , ഫെയ്സ്ബുക്ക് , വ്യക്തിപരമായ ചർച്ചകൾ തുടങ്ങി സാധ്യമായ എല്ലായിടത്തും….

ഒന്നരവർഷത്തിനും മുന്നേയാണു. രാജസ്ഥാനിലുള്ള സുഹൃത്ത് യശ്പാൽ സിംഗ് ചൗഹാൻ എന്റെ വാട്സാപ്പിലേയ്ക്ക് ഒരു വീഡിയോയും അതിന്റെ ക്യാപ്ഷനും അയയ്ക്കുന്നു.

“സാർ ഇതിന്റെ സത്യാവസ്ഥയെന്താണു?” എന്നാണു ചോദ്യം. ( ബിജെപി അനുഭാവിയായ യശ്പാൽ സിംഗിനു അവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ കിട്ടിയതാണു സാധനം. )
വീഡിയോയുടെ ക്യാപ്ഷൻ ഇങ്ങനെയാണു :
” കേരളത്തിൽ മുസ്ലീങ്ങൾ ഹിന്ദുയുവാവിനെ വളഞ്ഞിട്ട് തല്ലിക്കൊല്ലുന്നു” .

വീഡിയോ പ്ലേ ചെയ്തപ്പോൾ യൂണിവേഴ്സിറ്റി കോളജ് എന്ന് തോന്നിക്കുന്ന ഒരു കോളജിൽ കുറെ വിദ്യാർത്ഥികൾ ഒരു വിദ്യാർത്ഥിയെ ഓടിച്ചിട്ടു തല്ലുകയാണു. പോലീസുകാർ കയ്യുംകെട്ടി നോക്കിനിൽക്കുന്നു. ഇനി യൂണിവേഴ്സിറ്റി കോളജിലെ തല്ലിന്റെ വീഡിയോ വല്ലതുമാണോ എന്നൊക്കെ വിചാരിച്ച് മുന്നോട്ട് പ്ലേ ചെയ്യുമ്പോൾ വീഡിയോയിൽക്കാണുന്ന ബോർഡുകൾ ഒക്കെയും തമിഴിലാണു. സംഗതി തമിഴ്നാട്ടിൽ നടന്ന ഏതോ കോളജ് സംഘർഷം എടുത്ത് കേരളത്തിലെ ഹിന്ദുയുവാവിനെ മുസ്ലീങ്ങൾ തല്ലിക്കൊല്ലുന്നതായി പ്രചരിപ്പിക്കുകയാണു. രാജസ്ഥാനിൽക്കിടക്കുന്ന ആർഷഭാരതികൾക്ക് തമിഴും മലയാളവുമൊന്നും കണ്ടാൽ തമ്മിൽ തിരിച്ചറിയില്ല.

അപ്പോൾ പറഞ്ഞുവന്നത് ഇതാണു. ഒരു ഓർഗനൈസ്ഡ് പ്രൊപ്പഗാണ്ടയുടെയും അജണ്ടയുടെയും അവസാനറൗണ്ട് പ്ലേയാണു ഇപ്പോൾ നടക്കുന്നത്. യൂറോപ്പ്യൻ രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിത രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുള്ള കേരളം , ഇന്ത്യയെന്ന അപ്കമിംഗ് കാവി മരുഭൂമിയിലെ ഒരു മരുപ്പച്ചയാണു. ആ മരുപ്പച്ച കരിച്ചുകളയുക എന്ന ഉദ്ദേശ്യമാണു ഈ പുതിയ ആവശ്യങ്ങൾക്കു പിന്നിൽ…

രാഷ്ട്രപതിഭരണമെന്നൊക്കെ അവർ തമാശയ്ക്ക് പറയുന്നതല്ല… അവർ സീരിയസാണു.

ഡൽഹിയിൽ ഞാൻ താമസിക്കുന്നതിനു പത്ത് കിലോമീറ്റർ അപ്പുറത്തെ നജഫ്ഗഢിൽ ഹരിയാന ബോർഡർ കടന്നുവരുന്ന രാജസ്ഥാനിൽ നിന്നുള്ള ഓരോ കന്നുകാലി ലോറിക്കാരനും ( അതിനി ലോറിക്കുള്ളിൽ പോത്തായാലും ആടായാലും) ഗോരക്ഷകർക്ക് കപ്പം കൊടുക്കണം. കൊടുത്തില്ലെങ്കിൽ ലോറിയടക്കം കത്തിക്കും. ഡൽഹി പോലീസിന്റെ സഹായവുമുണ്ട് ഈ ഔദ്യോഗിക ഗുണ്ടായിസത്തിനു…

ഇതൊന്നും എന്നെ ബാധിക്കാൻ പോകുന്നില്ല എന്നു കരുതി മോഹനൻ വൈദ്യരുടെ മണ്ടത്തരം വാട്സാപ്പിൽ ഷെയർ ചെയ്ത് ജീവിക്കുന്ന മധ്യവർഗ്ഗമല്ലൂസ് ഓർക്കുക :

ഓബ്ജക്ട്സ് ഇൻ ദി മിറർ ആർ ക്ലോസർ ദാൻ ദേ അപ്പിയർ…

മെയില്‍ സംഭവിച്ച വിമാനാപകടത്തില്‍ മരിച്ച ഫ്ലൈറ്റ് ലെഫ്റ്റനന്റ് കേണല്‍ എസ് അച്ചുദേവിന്‍റെ കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചത് ഒരൊഴിഞ്ഞ ശവപ്പെട്ടി മാത്രമാണ്. അദ്ദേഹത്തിന്‍റെ മരണത്തെക്കുറിച്ച് ഒരന്വേഷണം നടത്താനാവശ്യപ്പെട്ട രക്ഷിതാക്കളെ കാണുവാന്‍ അരുണ്‍ ജെയിറ്റ്ലിക്ക് സമയം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് മാദ്ധ്യമപ്രവര്‍ത്തകനായ കെജെ ജേക്കബ് പറഞ്ഞത്.

I hope defence minister Arun Jaitely would find time to visit the parents of Flight Lieutenant S. Achudev, who lost his life in a crash while on training in May. The unfortunate parents got an empty coffin, and have sought an inquiry into it.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Questions to union minister arun jaitley going viral in social media

Next Story
നായാടിയും മീന്‍പിടിച്ചും പുടിന്‍; ചുറുചുറുക്ക് കാട്ടിയ ചിത്രങ്ങള്‍ വൈറല്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com