/indian-express-malayalam/media/media_files/uploads/2023/08/Python.jpg)
Photo: Screengrab
പാമ്പുകള്‍ റോഡിലൂടെയൊക്ക് ഇഴഞ്ഞ് പോകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഒരു വീടിന്റെ റൂഫില്‍ നിന്ന് മരത്തിലേക്ക് അനായാസം ചാടുന്ന പാമ്പ് ഒരു വ്യത്യസ്തമായ കാഴ്ചയായിരിക്കും. സംഭവം ഓസ്ട്രേലിയയില്‍ ആണ്.
ക്യൂന്‍സ്ലാന്‍ഡിലുള്ള ഒരു വീടിന്റെ മുകളില്‍ നിന്നാണ് പെരുമ്പാമ്പ് മരത്തിലേക്ക് ചാടിക്കടന്നത്. ആദ്യ ടിക്ക് ടോക്കില്‍ വൈറലായ വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളിലുമെത്തി. ലെവന്‍ഡോവ് എന്ന ഉപയോക്താവാണ് സമൂഹമാധ്യമമായ എക്സില്‍ വീഡിയോ പങ്കുവച്ചത്.
Normal things in Australia pic.twitter.com/KW3oN8zIwO
— Levandov (@Levandov_2) August 27, 2023
പൈത്തണ്‍ പാര്‍ക്കര്‍ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. പാമ്പിനെ ശല്യപ്പെടുത്താതെ വീഡിയോ എടുത്തയാള്‍ക്കും അഭിനന്ദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ആയത് നന്നായി, അല്ലെങ്കില്‍ പാമ്പിന്റെ ഗതി വേറെയായിരിക്കുമെന്ന് മറ്റൊരാളും കുറിച്ചു. ഓസ്ട്രേലിയക്ക് പോയാല്‍ ഒരിക്കലും മരത്തിന്റെ കീഴില്‍ നില്‍ക്കില്ലെന്നാണ് വേറൊരു വ്യക്തിയുടെ അഭിപ്രായം.
വീഡിയോയിൽ കാണുന്നത് പോലെ കാര്‍പ്പെറ്റ് പെരുമ്പാമ്പുകൾക്ക് മരങ്ങളിലേക്ക് ചാടാനാകുമെന്ന് പ്രശസ്ത ഓസ്‌ട്രേലിയൻ പാമ്പ് പിടുത്തക്കാരന്‍ ഡാൻ യാഹൂ ന്യൂസ് ഓസ്‌ട്രേലിയയോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us