scorecardresearch

അല്‌പം ധൈര്യമുണ്ടോ ? പെരുമ്പാമ്പ് ചെയ്യും മസാജ് !

വ്യത്യസ്‌തമായ മസാജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ജർമനിയിലെ ഒരു സലൂൺ പ്രത്യേക തരം മസാജാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

വ്യത്യസ്‌തമായ മസാജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ജർമനിയിലെ ഒരു സലൂൺ പ്രത്യേക തരം മസാജാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
python massage

ഒന്നു സുഖമായി കുറച്ച് സമയം ഇരുന്ന് വിശ്രമിക്കാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. വിശ്രമത്തിനിടയിൽ ആരെങ്കിലും ശരീരവും മനസ്സും ശാന്തമാക്കാനായി ഒന്നു മസാജ് ചെയ്‌തു തന്നാൽ പിന്നെ പറയേണ്ട, സന്തോഷം ഇരട്ടിയാകും. എന്നാൽ വ്യത്യസ്‌തമായ മസാജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ജർമനിയിലെ ഒരു സലൂൺ പ്രത്യേക തരം മസാജാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Advertisment

ഈ സലൂണിൽ പെരുമ്പാമ്പാണ് നിങ്ങൾക്ക് മസാജ് ചെയ്‌തു തരുന്നത്. കഴുത്തിലൂടെ ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പിനെ ഉപയോഗിച്ച് പ്രത്യേക തരം മസാജാണ് ഇവിടെ ചെയ്യുന്നത്. കേട്ട് ഞെട്ടലും പേടിയും തോന്നുന്നുണ്ടെങ്കിൽ ജർമൻകാർക്ക് ഒരു പേടിയുമില്ല. കാരണം, കഴിഞ്ഞ 13 വർഷമായി പെരുമ്പാമ്പ് മസാജ് ഇവിടെയുളളവർ ചെയ്യുന്നുണ്ട് !

ജർമനിയിലെ ഡ്രേസ്‌ഡനിലുളള ഹാർ മോഡ് ടീം സലൂണിലാണ് പെരുമ്പാമ്പ് 'ജോലി' ചെയ്യുന്നത്. മോൺടി എന്ന പാമ്പാണ് ഇവിടെ വരുന്നവർക്ക് പ്രത്യേക തരം നെക്ക് മസാജ് ചെയ്യുന്നത്. സലൂണിലെത്തുന്ന കസ്റ്റമേഴ്‌സിൽ നിന്നും ഇതിനായി പ്രത്യേക ചാർജൊന്നും ഈടാക്കുന്നില്ല. പെരുമ്പാമ്പിന്റെ ഭക്ഷണത്തിനായി ചെറിയ തുക സംഭാവനയായി മാത്രം സ്വീകരിക്കും.

https://www.facebook.com/14news/videos/1104497732993824/

Social Germany

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: