scorecardresearch

ബാങ്ക് യോഗത്തിൽ 'പ്രതിനിധി'യായി പെരുമ്പാമ്പും: പിന്നെ നടന്നത്; വീഡിയോ കാണാം

ചൈനയിലെ നാനിങ് പട്ടണത്തിൽ ഇൻഡസ്ട്രിയൽ ആന്റ് കൊമേർഷ്യൽ ബാങ്കിലാണ് പെരുമ്പാമ്പ്

ചൈനയിലെ നാനിങ് പട്ടണത്തിൽ ഇൻഡസ്ട്രിയൽ ആന്റ് കൊമേർഷ്യൽ ബാങ്കിലാണ് പെരുമ്പാമ്പ്

author-image
WebDesk
New Update
ബാങ്ക് യോഗത്തിൽ 'പ്രതിനിധി'യായി പെരുമ്പാമ്പും: പിന്നെ നടന്നത്; വീഡിയോ കാണാം

സാധാരണ ഗതിയിൽ തുറന്ന സ്ഥലത്ത് വളരെ ദുരത്തിൽ കണ്ടാൽ പോലും ഭയം നിറക്കുന്ന ജീവിയാണ് പാമ്പ്. അങ്ങനെയെങ്കിൽ അടച്ചിട്ട ഒരു മുറിയിൽ പെട്ടന്ന് ഒരു പാമ്പ് പ്രത്യക്ഷപ്പെട്ടാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്.

Advertisment

ചൈനയിലെ ഒരു ബാങ്കിലാണ് സംഭവം. ബാങ്ക് ജീവനക്കാർ യോഗം കൂടുന്നതിനിടയിൽ പെട്ടന്നാണ് ഒരു ഹൊറർ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പെരുമ്പാമ്പ് മുകളിൽ നിന്ന് വീഴുന്നത്. പരിഭ്രാന്തരായി ജീവനക്കാർ ചിതറിയോടുന്നതും വീഡിയോയിൽ കാണാം.

Read Also: കൂട്ടാളി 'കടുവ': ഈ ഒൻപതുകാരി ചില്ലറക്കാരിയല്ല; വീഡിയോ കാണാം

ചൈനയിലെ നാനിങ് പട്ടണത്തിൽ ഇൻഡസ്ട്രിയൽ ആന്റ് കൊമേർഷ്യൽ ബാങ്കിലാണ് പെരുമ്പാമ്പ് എത്തിപ്പെട്ടത്. ഈ പാമ്പിനെ പിന്നീട് പൊലീസും വനംവകുപ്പ് അധികൃതരും ചേർന്ന് പിടികൂടി വനത്തിൽ വിട്ടയച്ചു.

Social Media China Snakes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: