Latest News

റോഡിനു കുറുകെ മലമ്പാമ്പ്; കൊച്ചിയിൽനിന്നൊരു കൗതുകക്കാഴ്ച

ആറടി നീളമുള്ളതായിരുന്നു മലമ്പാമ്പ്

Python, viral video, ie malayalam

കൊച്ചി: റോഡ് മുറിച്ചു കടക്കുന്ന മലമ്പാമ്പിനായ് വഴിയൊരുക്കി യാത്രക്കാർ. കഴിഞ്ഞ ദിവസം രാത്രിയിൽ കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വഴിയെത്തിയ യാത്രക്കാരാണ് മലമ്പാമ്പ് കടന്നുപോകാനായ് വാഹനങ്ങൾ നിർത്തി കാത്തുനിന്നത്.

റോഡിനു കുറുകെയായി പാമ്പിനെ കണ്ട യാത്രക്കാർ ആദ്യമൊന്നു ഭയന്നെങ്കിലും മലമ്പാമ്പ് റോഡ് മുറിച്ചു കടക്കുന്നതുവരെ വാഹനങ്ങളുമായി ഇരുവശവും കാത്തുനിൽക്കുകയായിരുന്നു. ആറടി നീളമുള്ളതായിരുന്നു മലമ്പാമ്പ്.

ഇര വിഴുങ്ങിയശേഷം ഇഴഞ്ഞുനീങ്ങിയ പാമ്പ് അപ്രതീക്ഷിതമായി റോഡിലേക്ക് എത്തുകയായിരുന്നു.

Read More: ഈ വധുവിന്റെ ഡാൻസ് കണ്ടാൽ കണ്ണെടുക്കാനാവില്ല; വൈറലായി വീഡിയോ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Python at kochis seaport airport road

The moderation of comments is automated and not cleared manually by malayalam.indianexpress.com