scorecardresearch

‘ഇത്തവണ ഡൽഹിയിലേക്കുള്ള യാത്രയിൽ ഒപ്പം ഇവരും;’ നല്ല ദിനങ്ങൾ ആശംസിച്ച് അബ്ദുൽ വഹാബ്

“എനിക്കൊപ്പം ഡൽഹിയിലിറങ്ങിയ പ്രിയപ്പെട്ടവർ നാലുദിവസം മനോഹരമായ കാഴ്ചകൾ ആസ്വദിച്ച ശേഷമേ നാട്ടിലേക്ക് മടങ്ങുകയുള്ളൂ. ഇത് ജീവിതത്തിൽ എന്നും ഓർമിക്കുന്ന ദിനങ്ങളാവട്ടെ എന്ന് ആശംസിക്കുന്നു,” എംപി പറഞ്ഞു

‘ഇത്തവണ ഡൽഹിയിലേക്കുള്ള യാത്രയിൽ ഒപ്പം ഇവരും;’ നല്ല ദിനങ്ങൾ ആശംസിച്ച് അബ്ദുൽ വഹാബ്

കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിയായ പിവി അബ്ദുൽ വഹാബ് ഇത്തവണ ഡൽഹിയിലേക്ക് പറന്നത് ഒറ്റയ്ക്കല്ല. ആദ്യമായി ഡൽഹിയിലേക്ക് സഞ്ചരിക്കുന്ന ഏതാനും പേരും അദ്ദേഹത്തിനൊപ്പം വിമാന യാത്രയിലുണ്ടായിരുന്നു. എംപി തന്നെയാണ് യാത്രയെക്കുറിച്ചും ഒപ്പമുള്ളവരെക്കുറിച്ചും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. തന്റെ വീടിന്റ അകത്തും പുറത്തും ജോലി ചെയ്യുന്നവരാണ് തനിക്കൊപ്പമുള്ളവരെന്നും തലസ്ഥാന നഗരിയുടെ കാഴ്ചകളിലേക്ക് ഒരിക്കലെങ്കിലും ഇവരെ കൊണ്ടുപോകണമെന്ന് കുറെയായി വിചാരിച്ചിരുന്നെന്നും എംപി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഡൽഹിയിലിറങ്ങിയ പ്രിയപ്പെട്ടവർ നാലുദിവസം മനോഹരമായ കാഴ്ചകൾ ആസ്വദിച്ച ശേഷമേ നാട്ടിലേക്ക് മടങ്ങുകയുള്ളൂവെന്നും എംപി പറഞ്ഞു.

ഇത്തവണ ഡൽഹിയിലേക്കുള്ള യാത്രയിൽ ഇവരെയും ഒപ്പം കൂട്ടി. കഴിഞ്ഞ കുറേ വർഷങ്ങളായി എന്റെ വീടിന്റെ അകത്തും പുറത്തും ജോലി…

ഇനിപ്പറയുന്നതിൽ Abdul Wahab.PV പോസ്‌റ്റുചെയ്‌തത് 2021, ഫെബ്രുവരി 9, ചൊവ്വാഴ്ച

 

“ഇത്തവണ ഡൽഹിയിലേക്കുള്ള യാത്രയിൽ ഇവരെയും ഒപ്പം കൂട്ടി. കഴിഞ്ഞ കുറേ വർഷങ്ങളായി എന്റെ വീടിന്റെ അകത്തും പുറത്തും ജോലി ചെയ്യുന്നവരാണിവർ. തലസ്ഥാന നഗരിയുടെ കാഴ്ചകളിലേക്ക് ഒരിക്കലെങ്കിലും ഇവരെ കൊണ്ടുപോകണമെന്ന് കുറെയായി വിചാരിക്കുന്നു. ഇപ്പോഴാണ് സമയം ഒത്തുവന്നത്. ഇൻഡിഗോ വിമാനത്തിൽ എനിക്കൊപ്പം ഡൽഹിയിലിറങ്ങിയ പ്രിയപ്പെട്ടവർ നാലുദിവസം മനോഹരമായ കാഴ്ചകൾ ആസ്വദിച്ച ശേഷമേ നാട്ടിലേക്ക് മടങ്ങുകയുള്ളൂ. ഇത് ജീവിതത്തിൽ എന്നും ഓർമിക്കുന്ന ദിനങ്ങളാവട്ടെ എന്ന് ആശംസിക്കുന്നു,” ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Read More: ഊട്ടിയിലൊരു വ്യത്യസ്ത നഴ്‌സറി; ഇവിടെ പുനരുജ്ജീവിപ്പിക്കുന്നതു നാടന്‍ സസ്യങ്ങളും പുല്ലുകളും

എംപി സ്ഥാനമൊഴിയാൻ ഏതാനും മാസങ്ങൾ കൂടി ശേഷിക്കേയാണ് അബ്ദുൽ വഹാബ് ഇത്തവണ ഡൽഹിയിലേക്ക് തിരിച്ചത്. ഈ വർഷം ഏപ്രിൽ 21വരെയാണ് അബ്ദുൽ വഹാബിന്റെ കാലാവധി. 2015ലാണ് അദ്ദേഹം എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Pv abdul wahab facebook post

Best of Express