scorecardresearch

കേരളത്തിൽ ട്രെൻഡായി ‘പുട്ട് ഐസ്ക്രീം’; ഒന്ന് ഉണ്ടാക്കി നോക്കണോ?; വീഡിയോ

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 11 ഔട്ട്‌ലെറ്റുകളുള്ള ‘പലൂട’ എന്ന ഡെസേർട്ട് ക്ലബ്ബ് കഴിഞ്ഞ വർഷം മുതൽ ‘പുട്ട് ഐസ്ക്രീം’ വിൽക്കുന്നുണ്ട്

Puttu ice cream, Palooda, Palooda puttu ice cream, ie malayalam

ഭക്ഷണത്തിൽ പരീക്ഷണങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. ഇക്കാലത്ത് അത്തരം പരീക്ഷണങ്ങൾ എല്ലാം ഇന്റർനെറ്റിലൂടെ അതിവേഗം വൈറലാവുകയും ചെയ്യും. ഇപ്പോഴിതാ, അത്തരത്തിൽ കേരളത്തിൽ ട്രെൻഡായി മാറിയിരിക്കുകയാണ് ‘പുട്ട് ഐസ്ക്രീം’.

ക്രീമും അതിനിടയിൽ കോൺഫ്‌ളേക്‌സും ചോക്കോ ചിപ്‌സുമായി മലയാളികളുടെ ഇഷ്ട പ്രഭാത ഭക്ഷണമായ പുട്ടിന്റെ അതേരൂപത്തിലാണ് ‘പുട്ട് ഐസ്ക്രീമും’ വരുന്നത്.

കേരളത്തിലെ പല ജില്ലകളിലും കഫേകളും റെസ്റ്റോറന്റുകളും ഇതിനോടകം തന്നെ പരീക്ഷിച്ചു തുടങ്ങിയ ഈ വിഭവം ഉണ്ടാകുന്നതിന്റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫുഡി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോ ആണ് അതിലൊന്ന്. നമ്മുടെ സാധാരണ പുട്ടുകുറ്റിയിൽ വെച്ചു തന്നെ ഉണ്ടാക്കി ഒരു പാത്രത്തിലേക്ക് ‘പുട്ട് ഐസ്ക്രീം’ കുത്തിയിടുന്നത് വീഡിയോയിൽ കാണാം.

ഇതിനോടകം തന്നെ പത്ത് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ യുട്യൂബിൽ കണ്ടിരിക്കുന്നത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 11 ഔട്ട്‌ലെറ്റുകളുള്ള ‘പലൂട’ എന്ന ഡെസേർട്ട് ക്ലബ്ബ് കഴിഞ്ഞ വർഷം മുതൽ ‘പുട്ട് ഐസ്ക്രീം’ വിൽക്കുന്നുണ്ട്. “കഴിഞ്ഞ ഓണത്തിനു ശേഷമാണ് ഞങ്ങൾ പുട്ട് ഐസ്ക്രീം അവതരിപ്പിച്ചത്. ഞങ്ങളുടെ ജനറൽ മാനേജറാണ് പുട്ട് ഐസ്ക്രീം എന്ന ആശയം കൊണ്ടുവന്നത്, ഞങ്ങൾ അതൊന്ന് പരീക്ഷിച്ചു. അതോടെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. ഒരുപാട് ആളുകൾ ഇത് ഇഷ്ടപ്പെടുന്നുണ്ട്. ഐസ്‌ക്രീമിന് പുറമെ ചിക്കൻ ഗോൽഗപ്പയ്ക്കും ആവശ്യക്കാരേറെയാണ്,” എറണാകുളത്തെ ‘പലൂട’ ഔട്ട്‌ലെറ്റിന്റെ സ്റ്റോർ മാനേജർ പ്രവീൺ വി ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.

“ഞാൻ ഒരിക്കെ വയനാട് സന്ദർശിക്കുന്ന സമയത്ത് ബിരിയാണി പുട്ടിനെ കുറിച്ച് അറിയാൻ ഇടയായി. ഞങ്ങളുടെ ഓപ്പറേഷൻസ് മാനേജർ ഷെർജിൽ പി വിയുമായി ഞാൻ ഇതിനെക്കുറിച്ച് ചർച്ച ചെയ്തു, ഞങ്ങൾ ഐസ്ക്രീം പരീക്ഷിച്ചു, കഴിഞ്ഞ വർഷം ഒക്ടോബറിൽ തലശ്ശേരിയിലെ ഞങ്ങളുടെ ഔട്ട്ലെറ്റിൽ അത്ആദ്യമായി അവതരിപ്പിച്ചു. ഒരു വ്‌ളോഗർ ഇത് കഴിച്ചുനോക്കിയത് വൈറലായി, അതോടെ നിരവധി ആളുകൾ ഞങ്ങളുടെ ഔട്ട്‌ലെറ്റുകളിലേക്ക് ഒഴുകി എത്താൻ തുടങ്ങി,” പലൂട ജനറൽ മാനേജർ അർജുൻ ജയചന്ദ്രൻ പറഞ്ഞു.

“ഞങ്ങൾക്ക് ധാരാളം നല്ല പ്രതികരണങ്ങൾ ലഭിച്ചു, കൂടുതലും ആളുകളും കുടുംബത്തോടൊപ്പമാണ് വരുന്നത്. അടുത്തിടെ തൃശ്ശൂരിൽ നിന്നുള്ള ഒരു ഡോക്ടർ പുട്ട് ഐസ്ക്രീം കഴിക്കാനായി മാത്രം എറണാകുളത്തേക്ക് വന്നു,” ജയചന്ദ്രൻ കൂട്ടിച്ചേർത്തു.

യൂട്യൂബ് ചാനലായ ടേസ്റ്റ്റൈഡിൽ വന്ന ‘പുട്ട് ഐസ്ക്രീം’ ഉണ്ടാകുന്ന മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്, ‘പുട്ട് ഐസ്ക്രീം’ എങ്ങനെയുണ്ടാകാമെന്ന് റെസിപ്പി സഹിതമാണ് വീഡിയോ.

അടുത്തിടെ, ഡൽഹിയിൽ നിന്നുള്ള മസാല ദോശ ഐസ്‌ക്രീമിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Also Read: ‘അപ്പനും മകളും ഒരേ പൊളി;’ ബിജുക്കുട്ടന്റെയും മകളുടെയും ഡാൻസ് പങ്കുവച്ച് അജു വർഗീസ്

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Puttu ice cream sets a trend in kerala