scorecardresearch

Latest News

പുഷ്പ ‘ശ്രീവല്ലി’ ട്രെന്‍ഡിനൊപ്പം സെലിബ്രിറ്റികള്‍; ചുവടുവച്ച് ഹാര്‍ദിക് പാണ്ഡ്യയും ബ്രാവോയും

‘ട്രെന്‍ഡിനൊപ്പം’ എന്ന് കുറിച്ചുകൊണ്ട് നൃത്ത വിഡിയോ പങ്കുവച്ച ബ്രാവോ ‘ഞാന്‍ എങ്ങനെ ചെയ്തു’വെന്ന് സുഹൃത്തുക്കളായ ഡേവിഡ് വാര്‍ണറോടും സുരേഷ് റെയ്നയോടും ചോദിച്ചു

Pushpa trend, Dwayne Bravo, Hardik Pandya, Allu Arjun

രാജ്യത്തുടനീളവും പുറത്തും പുതിയ തരംഗമാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പയിലെ ഗാനങ്ങള്‍. ഗാനങ്ങള്‍ക്കൊപ്പം ഇവ ആകര്‍ഷകമാക്കിയ അല്ലു അര്‍ജുന്റെയും നായി രശ്മിക മന്ദാനയുടെയും നൃത്തച്ചുവടുകളും പ്രേക്ഷകരുടെ മനസില്‍ ചേക്കേറിക്കഴിഞ്ഞു.

ചിത്രത്തിലെ ‘ശ്രീവല്ലി’ ഗാനത്തിനു ചുവടുവയ്ക്കുന്ന സെലിബ്രിറ്റികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ, ഗായകന്‍ ഹാര്‍ഡി സന്ധു, നടി ശ്രദ്ധ ദാസ് എന്നിവര്‍ ഈ നിരയിലേക്ക് അവസാനമായി എത്തിയവരില്‍ ചിലര്‍ മാത്രമാണ്.

ഹാര്‍ദിക് പാണ്ഡ്യ മുത്തശ്ശിക്കൊപ്പമാണു പാട്ടിനു ചുവടുവച്ചിരിക്കുന്നത്. ഇതിന്റെ വിഡിയോ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

പാട്ടും സിനിമയും മനം കവര്‍ന്നുവെന്നാണ് ഗായകനും നര്‍ത്തകനുമായ ‘ശ്രീവല്ലി’ക്കൊപ്പം ചുവടുവച്ചുകൊണ്ടുള്ള വിഡിയോ പങ്കുവച്ചുകൊണ്ട് ഹാര്‍ഡി സന്ധു കുറിച്ചത്.

‘പുഷ്പ ഹാങ് ഓവര്‍’ എന്നു കുറിച്ചുകൊണ്ടാണ് ‘ഊ അന്തവാ’ എന്ന ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന വിഡിയോ നടി ശ്രദ്ധ ദാസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദിനെ ടാഗ് ചെയ്തുകൊണ്ട് ‘എന്തൊരു ഗാനം’ എന്നും ശ്രദ്ധ കുറിച്ചിട്ടുണ്ട്.

പുഷ്പയിലെ ഗാനങ്ങളുടെ ജനപ്രീതി ഇന്ത്യയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ‘ശ്രീവല്ലി’യ്ക്കു ചുവടുവച്ച വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ന്‍ ബ്രാവോ ഇതിന്റെ വിഡിയോ പുറത്തുവിട്ടു. ‘ നൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവച്ചത്. ഒപ്പം, ‘ഞാന്‍ എങ്ങനെ ചെയ്തു’വെന്ന് ബ്രാവോ സുഹൃത്തുക്കളായ ഡേവിഡ് വാര്‍ണറോടും സുരേഷ് റെയ്നയോടും ചോദിക്കുകയും ചെയ്തു.

നേരത്തെ, ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍, ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന എന്നിവരും അല്ലു അര്‍ജുന്റെ കിടിലന്‍ ചുവടുകള്‍ അനുകരിക്കുന്ന വിഡിയോകള്‍ പങ്കുവെച്ചിരുന്നു.

തെലുങ്ക് ഭാഷയിലുള്ള ചിത്രത്തിലെ ഒറിജിനല്‍ ഗാനം ആലപിച്ചത് സിധ് ശ്രീറാം ആണ്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളില്‍ ഡബ്ബ് ചെയ്ത് റിലീസ് ചിത്രത്തിലെ ഗാനങ്ങള്‍ എല്ലായിടത്തും ഹിറ്റാണ്. അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ മധ്യത്തിലാണ് റിലീസ് ചെയ്തത്.

ചിത്രം വാണിജ്യപരമായി വന്‍ വിജയമായിക്കഴിഞ്ഞു. ബോക്‌സ് ഓഫിസില്‍ 300 കോടിയിലധികം രൂപ കലക്റ്റ് ചെയ്ത സിനിമ, ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്തിട്ടുപോലും തിയേറ്ററില്‍ തരംഗമാണ്. സംവിധായകന്‍ സുകുമാറും സംഗീതസംവിധായകന്‍ ദേവി ശ്രീ പ്രസാദുമായി അല്ലു അര്‍ജുന്‍ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ രണ്ട് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ മൂവരും നേരത്തെ സൃഷ്ടിച്ചിരുന്നു.

Also Read: മിന്നലടിച്ച കല്യാണം; ‘ഒറിജിനൽ’ ഇവിടെ കമോൺ എന്ന് ആരാധകര്‍

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Pushpa the rise hook step continues buzz