സൗദി അറേബ്യയില്‍ തൊഴിലുടമകളുടെ കൊടിയ പീഡനത്തിനിരയായി സഹായമഭ്യര്‍ത്ഥിക്കുന്ന പഞ്ചാബി യുവതിയുടെ വിഡിയോ വൈറലായി. സൗദി അറേബ്യയിലെ ദവാദ്മി നഗരത്തില്‍ താന്‍ ഒരു അടിമയെപ്പോലെ പണിയെടുക്കുകയാണെന്നും തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും യുവതി വിഡിയോയില്‍ പറയുന്നു.

പഞ്ചാബില്‍ നിന്നുള്ള യുവതി ആം ആദ്മി പാര്‍ട്ടിയുടെ സന്‍ഗ്രൂര്‍ എംപിയായ ഭഗവന്ത്മാനോടാണ് സഹായം അഭ്യർഥിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് താന്‍ സൗദിയില്‍ എത്തുന്നതെന്നും, താന്‍ വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും യുവതി പറയുന്നു. ഭഗവന്ത്മാന്‍ സാഹിബ് ദയവുചെയ്ത് എന്നെ രക്ഷിക്കണമെന്നും യുവതി വിഡിയോയില്‍ പറയുന്നു. എന്നാല്‍ വിഡിയോയില്‍ തന്റെ പേരോ പഞ്ചാബിലുള്ള സ്ഥലം ഏതെന്നോ യുവതി പറയുന്നില്ല.


കടപ്പാട്: WION

അതേസമയം, യുവതിക്ക് സഹായഹസ്തവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രംഗത്തെത്തി. യുവതിയുടെ വാര്‍ത്തയറിഞ്ഞ സുഷമാ സ്വരാജ് റിയാദിലെ ഇന്ത്യന്‍ എംബസിയോട് വിഷയത്തില്‍ ഇടപെടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് സുഷമ ട്വീറ്റും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ