scorecardresearch

മരത്തിനുള്ളിൽ നിന്ന് ജലപ്രവാഹം; പൂമാലയിട്ട് പൂജിച്ച് ആളുകൾ'; ട്വിസ്റ്റ് ഇങ്ങനെ

അന്ധവിശ്വാസത്തിന് കീഴടങ്ങാത്ത ഒരു വ്യക്തി മരത്തിനുള്ളിൽ നിന്ന് ഇങ്ങനെ വെള്ളമൊഴുകുന്നതിന്റെ കാരണം തിരഞ്ഞു. പ്രാദേശിക ഭരണകൂടത്തെ വിളിച്ച് ഇദ്ദേഹം കാര്യം അറിയിച്ചു

അന്ധവിശ്വാസത്തിന് കീഴടങ്ങാത്ത ഒരു വ്യക്തി മരത്തിനുള്ളിൽ നിന്ന് ഇങ്ങനെ വെള്ളമൊഴുകുന്നതിന്റെ കാരണം തിരഞ്ഞു. പ്രാദേശിക ഭരണകൂടത്തെ വിളിച്ച് ഇദ്ദേഹം കാര്യം അറിയിച്ചു

author-image
Trends Desk
New Update
Pune Miracle Tree Water

Water From Tree Photograph: (Screengrab)

ഒരു ഗുൽമോഹർ മരത്തിന്റെ ചില്ലയ്ക്കുള്ളിൽ നിന്ന് ജലമൊഴുകുന്നു..അത്ഭുതം അല്ലേ? അത്ഭുത ശക്തിയുള്ള മരത്തിൽ നിന്നൊഴുകുന്ന 'പുണ്യ ജലം' കുടിക്കാൻ ആളുകൾ തിരക്കുകൂട്ടിയെത്തി. ഏത് രോഗത്തേയും ദുഖത്തേയും ഇല്ലാതാക്കാൻ ശക്തിയുള്ള ജലം എന്നെല്ലാം മണിക്കൂറുകൾക്കുള്ളിൽ പ്രചാരണമായി. യഥാർഥത്തിൽ സംഭവിച്ചത് എന്താണ് എന്നല്ലേ? 

Advertisment

അന്ധവിശ്വാസത്തിന് കീഴടങ്ങാത്ത ഒരു വ്യക്തി മരത്തിനുള്ളിൽ നിന്ന് ഇങ്ങനെ വെള്ളമൊഴുകുന്നതിന്റെ കാരണം തിരഞ്ഞു. പ്രാദേശിക ഭരണകൂടത്തെ വിളിച്ച് ഇദ്ദേഹം കാര്യം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിലൂടെ പോയിരുന്ന പൈപ്പ്ലൈനുകളിലൊന്ന് പൊട്ടിയതിനെ തുടർന്നാണ് മരത്തിനുള്ളിലൂടെ ജയം ഒഴുകിയത് എന്ന് വ്യക്തമായി. 

Also Read:"ഇതാ എന്റെ കിടാവ് സിമ്പ;" കടുവ കുട്ടിയെ ഓമനിച്ചു വളർത്തുന്ന അമ്മ വൈറൽ; വീഡിയോ

പുനെയിലെ പിംപ്രിയിലെ പ്രേംലോക് പാർക്ക് മേഖലയിലാണ് സംഭവം. ജൂൺ ആറിന് രാത്രി ഏഴ് മണിക്കും 11 മണിക്കും ഇടയിലാണ് മരത്തിനുള്ളിലൂടെ ജലമൊഴുകാൻ തുടങ്ങിയത്. ഇതോടെ മരത്തിൽ പൂമാലയും കുങ്കുമവും മഞ്ഞളുമെല്ലാം ഇട്ട് ആളുകളെത്തി പ്രാർഥിക്കാൻ ആരംഭിച്ചു. ഒടുവിൽ മുൻസിപ്പൽ കോർപ്പറേഷൻ നടത്തിയ പരിശോധനയിലാണ് പൈപ്പ് പൊട്ടിയതാണെന്ന് വ്യക്തമായത്. 

Advertisment

"ഇത് അത്ഭുതമൊന്നുമല്ല. ഒരു പഴയ പൈപ്പ്ലൈൻ മരത്തിനടിയിലൂടെ പോയിരുന്നു. പൈപ്പിൽ ലീക്ക് വന്നതോടെ മരത്തിനുള്ളിലൂടെ ജയം പുറത്തേക്കൊഴുകാൻ തുടങ്ങി," ഡപ്യൂട്ടി എഞ്ചിനിയർ പ്രവിൺ ധുമാലിനെ ഉദ്ധരിച്ച് പുനെകാർ ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു. 

Also Read: അബ്ദുള്‍ കലാമായി ധനുഷ്; സിനിമയെത്തും മുന്നേ ഫാൻ മേഡ് വീഡിയോ വൈറൽ

മരത്തിൽ നിന്നൊഴുകുന്ന പുണ്യജലം കുടിക്കാനും മരത്തെ തൊഴുത് പ്രാർഥിക്കാനും ഈ അത്ഭുതം നേരിൽ കാണാനുമായി എത്തിയവരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി. കഴിഞ്ഞു. എത്രമാത്രം അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ടിരിക്കുന്നു ആളുകൾ എന്നെല്ലാമാണ് വിഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നത്. 2025ൽ എത്തി നിൽക്കുന്നു നമ്മൾ. എന്നിട്ടും നമ്മുടെ ചിന്താഗതി പുരോഗമിക്കാത്തത് എന്താണ് എന്നാണ് പലരുടേയും ചോദ്യം.

Read More

"ഇതുകണ്ട് ഞാൻ എന്തിനാ കരയണേ?"; കുളത്തിൽ മുങ്ങിത്താണ മാനിന്റെ ജീവൻ രക്ഷിച്ച് കാട്ടാന; വീഡിയോ

Viral Video Trends Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: