നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ കോടതിക്കുള്ളിൽവച്ച് പൊലീസ് അറസ്റ്റ് ചെയ്തത് ശരിയായ നടപടി അല്ലെന്ന് വാദിച്ച അഭിഭാഷകർക്ക് എതിരെ രൂക്ഷ വിമർശനുമായി നവമാധ്യമലോകം. കോടതി മുറിക്കുള്ളിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്‌തതിൽ യാതൊരു തെറ്റുമില്ലെന്നും കേരള പൊലീസിന് പുർണ പിന്തുണ പ്രഖ്യാപിക്കുകയുമാണ് നവമാധ്യമലോകം.

ഇര അനുഭവിച്ചതിന്റെ നാലിലൊന്ന് പ്രതികൾ അനുഭവിച്ചോ എന്നാണ് നവമാധ്യമലോകം ചോദിക്കുന്നത്. ജനമനസ്സറിഞ്ഞാണ് പൊലീസ് പ്രവർത്തിച്ചതെന്നായിരുന്നു സംവിധായകൻ ആഷിഖ് അബു പ്രതികരിച്ചത്.

പൊലീസിനൊപ്പം എന്ന ഹാഷ്ടാഗ് നവമാധ്യമങ്ങളിൽ തരംഗമാവുകയാണ്. കോടതിമുറിക്കുള്ളിൽവെച്ച് പൾസർ സുനിയെ അറസ്റ്റ് ചെയ്തതത് ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതാണ് എന്നാണ് അഭിഭാഷകരുടെ വാദം.
ചില ശ്രദ്ധേയമായ പോസ്റ്റുകൾഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ