/indian-express-malayalam/media/media_files/2025/12/15/manavalan-ai-video-2025-12-15-17-59-33.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
ഷാഫിയുടെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു 'പുലിവാൽ കല്ല്യാണം'. ജയസൂര്യയും കാവ്യാ മാധവനും പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രത്തിൽ, സലിം കുമാർ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, ജഗതി ശ്രീകുമാർ തുടങ്ങി മലയാള സിനിമയുടെ കോമഡി രാജക്കന്മാരും ഒന്നിച്ചിരുന്നു. ഇന്നും പ്രേക്ഷകർക്ക് മറക്കാനാകാത്ത ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ സമ്മാനിച്ച ചിത്രം കൂടിയാണ് പുലിവാൽ കല്യാണം.
ചിത്രത്തിൽ ഏറെ കൈയ്യടി നേടിയ കഥാപാത്രമായിരുന്നു സലീം കുമാർ അവതരിപ്പിച്ച മണവാളൻ. ട്രോളുകളിലൂടെ ഇന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന മണവാളന്റെ ഒരു എഐ വീഡിയോയാണ് സൈബറിടങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
Also Read: പ്രിയഗായകർ അന്നും ഇന്നും; വൈറലായി ചിത്രങ്ങൾ
'കേരളം അറിയാത്ത, ഇന്ത്യ അറിയാത്ത' മണവാളന്റെ രഹസ്യമാണ് എഐ ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുന്നത്. ദുബായിലെ മണലാരണ്യങ്ങളിൽ നൂറ്റിക്കോൽ പൊക്കമുള്ള ഒട്ടകത്തെ പൊരിവെയിലത്ത് കറക്കുന്ന മണവാളനെയാണ് വീഡിയോയിൽ കാണാനാവുക. നാടോടിക്കാറ്റിലെ ദാസന്റെയും വിജയന്റെയും കാമിയോയും വീഡിയോയിലുണ്ട്.
Also Read: ടിക്കറ്റ് വേണ്ട, അവന് രണ്ട് വയസാവുന്നതേയുള്ളു! എന്താ സ്നേഹം അല്ലേ!
രസകരമായ എഐ വീഡിയോകൾ പങ്കുവയ്ക്കാറുള്ള 'കനവുകഥ'യാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന പോസ്റ്റിനു പിന്നിൽ. നിരവധി കമന്റുകളും വീഡിയോയിലുണ്ട്. "അന്ന് സലിം കുമാർ പറയുമ്പോൾ ഇത്രയും ഫീൽ ചെയ്തിരുന്നില്ല..." എന്നാണ് ഒരാൾ പോസ്റ്റിൽ കുറിച്ചത്. "അന്ന് ഇത് കോമഡി ആയിരുന്നു. ഇന്ന് സത്യം ആണെന്ന് പലർക്കും മനസിലായി. സലീമേട്ടൻ നായകൻ ആയ ചിത്രം", "മണവാളൻ നിങ്ങൾ ഇങ്ങനെ ഒന്നും ജീവിക്കേണ്ട ആളല്ല" എന്നിങ്ങനെയും കമന്റുകളുണ്ട്..
Read More: പന്തെറിഞ്ഞ് മെസി, ബാറ്റുവീശി റൊണാൾഡോ; ഓപ്പം സച്ചിനും ധോണിയും കോഹ്ലിയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us