മലയാള സിനിമയെ നൂറ്റമ്പത് കോടി ക്ളബ്ബിൽ എത്തിച്ച സിനിമയാണ് പുലിമുരുകൻ. താരരാജാവ് മോഹൻലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ സിനിമയാണിത്. പുലിയുമൊത്തുളള മോഹൻലാലിന്റെ സംഘട്ടനരംഗങ്ങളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. പുലിമുരുകൻ സിനിമയെ ആസ്പദമാക്കി ഒരുക്കിയ ഒരു അനിമേഷൻ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡായിരിക്കുന്നത്.
‘പുപ്പുലി’ എന്ന പേരിലാണ് അനിമേഷൻ വീഡിയോ പുറത്തിറക്കിയിട്ടുളളത്. വീഡിയോയുടെ ക്ലൈമാക്സ് ആണ് ഏവരെയും ചിരിപ്പിക്കുന്നത്. പുലിമുരുകനെ പുലി ഓടിക്കുകയാണ്. പുലിയിൽനിന്നും രക്ഷ നേടാൻ ഒരു പാറക്കല്ലിനു മറവിൽ മുരുകൻ ഒളിച്ചുനിന്നു. എന്നാൽ മുരുകനെ കണ്ടുപിടിച്ച പുലി അടുത്തെത്തി, ‘തൊട്ടേ.. ഇനി എന്നെ തൊട്’ എന്നു പറഞ്ഞ് ഓടുകയാണ്.
മൂന്നു ലക്ഷത്തിനടുത്ത് ആളുകൾ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞിട്ടുണ്ട്. 43 ലക്ഷം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.‘