/indian-express-malayalam/media/media_files/uploads/2019/11/naseem-2.jpg)
തിരുവനന്തപുരം: പിഎസ്സി നടത്തിയ കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നസീമിനും ശിവരഞ്ജിത്തിനും ഒക്ടോബർ 28നാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച നസീം കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ തന്റെ പ്രൊഫൈൽ ഫോട്ടോ അപ്ഡേറ്റ് ചെയ്തിരുന്നു.
"തോല്ക്കാന് മനസ്സില്ലെന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ച നിമിഷമായിരുന്നു, ഞാന്‍ ആദ്യമായി വിജയിച്ചത്..," എന്ന അടിക്കുറിപ്പോടെയായിരുന്നു നസീം ചിത്രം അപ്ഡേറ്റ് ചെയ്തത്. അതിന് താഴെ നസീമിനെ വിമർശിച്ചും പിന്തുണച്ചും നിരവധി പേർ കമന്റ് ചെ്യ്തിരുന്നു. "നീയൊക്കെ എങ്ങനെ തോൽക്കാൻ, അമ്മാതിരി കോപ്പിയടിയല്ലേ," എന്നായിരുന്നു ഒരാളുടെ കമന്റ് ഇതിന് ""കോപ്പിടിച്ചെങ്കിൽ അതെന്റെ കഴിവ്, എന്നായിരുന്നു നസീം നൽകിയ മറുപടി.
90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതോടെയാണ് ഇരുവര്‍ക്കും സ്വാഭാവികജാമ്യം ലഭിച്ചത്. യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലും ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. പിഎസ്സി തട്ടിപ്പുകേസില്‍ സ്ത്രീയ അന്വേഷണം തുടരുന്നതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിന്റെ കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം
25,000 രൂപയുടെ പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള് ജാമ്യവും കോടതിയില്‍ ബോണ്ടായി ഹാജരാക്കണം. അന്തിമ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കും വരെ എല്ലാ ശനിയാഴ്ചയും പകല്‍ 9 നും 11നും ഇടക്കുള്ള സമയം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം നൽകിയത്.
സാക്ഷികളെയോ കേസിന്റെ വസ്തുത അറിയാവുന്നവരെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. തെളിവുകള്‍ നശിപ്പിക്കരുത്. ജാമ്യത്തില്‍ ഇറങ്ങുന്നതിന്റെ പിറ്റേന്ന്
പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലടക്കുമെന്നും ജാമ്യ ഉത്തരവില്‍ സിജെഎം ടി.പി. പ്രഭാഷ് ലാല്‍ വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.