ജി.സുധാകരന്റെ പൂച്ചക്കവിതയ്ക്ക് ശേഷം കേരള രാഷ്ട്രീയത്തിൽനിന്നു മലയാള സാഹിത്യത്തിലേക്ക് പുതിയ കവിത. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റും നിലവിലെ മിസോറാം ഗവർണറുമായ പി.എസ് ശ്രീധരൻ പിള്ളയാണ് കവിതയുമായി എത്തിയിരിക്കുന്നത്. ‘മിസോറാം, പ്രിയ മിസോറാം’ എന്ന തലക്കെട്ടോടെ മിസോറാമിനെ ക്കുറിച്ചാണ് അദ്ദേഹത്തിന്റെ കവിത.

‘ഓ,മിസോറാം നീയെത്ര സുന്ദരി’ എന്ന് തുടങ്ങുന്ന കവിത ബിജെപി മുഖപത്രമായ ജന്മഭൂമിയുയെ സപ്ലിമെന്റിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. മിസോറാമിന്റെ മനോഹാരിതയെക്കുറിച്ച് വർണിക്കുന്ന കവിതയിൽ സംസ്ഥാനം സ്വർഗ തുല്യമാണെന്നും തന്നെ ആരും ഇവിടെനിന്ന് അകറ്റരുതെന്നും കവി പറയുന്നു.
ഓ,മിസോറാം
നീയെത്ര സുന്ദരി
തപ്തമെന്‍ ഹൃദയത്തില്‍
നീറുവതെന്തൊക്കെ
ഇപ്പോഴിതാ സ്വര്‍ഗത്തിലെ
ശുദ്ധസമീരന്‍
രാഗരേണുക്കള്‍തന്‍
മഹാപ്രവാഹത്തിലാണു ഞാന്‍
പിച്ചവെച്ച ഗ്രാമീണവിശുദ്ധി
തുടിച്ചുതുള്ളുന്നിപ്പോഴും
അതിനാലീ സ്വര്‍ഗത്തില്‍ നിന്ന്
ഭൂമിയിലേക്കു നോക്കാതെങ്ങനെ ?
വടക്കുകിഴക്കന്‍ സ്‌നിഗ്ധസൗന്ദര്യമേ
അടുത്തേക്കടുത്തേക്കുവന്നാലും
പ്രിയപ്പെട്ടവരൊന്നും
കൂടെയില്ലെന്നറിയാം
എന്നാലും അകറ്റരുതെന്നെയീ
സൗന്ദര്യസാമ്രാജ്യത്തില്‍ നിന്നും
അവിടെ നിറവും മണവും
നിത്യം നിറഞ്ഞു തുളുമ്പട്ടെ.
Read More: നീയാരാ ചക്കരേ?; ‘ലഗ് ജാ ഗലേ’ പാടുന്ന കുഞ്ഞിനെ കണ്ട് സിതാര ചോദിക്കുന്നു
അടുത്തിടെയാണ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ചത്. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെയും തൽസ്ഥാനത്ത് നിന്നാണ് മിസോറാം ഗവർണർ സ്ഥാനത്തേക്ക് എത്തിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് കുമ്മനം ഗവർണർ സ്ഥാനം രാജിവച്ച് സജീവരാഷ്ട്രിയത്തിലേക്ക് മടങ്ങിയെത്തിയത്.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയായിരുന്നു ശ്രീധരൻ പിള്ള. അതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.
ശ്രീധരൻ പിള്ളയ്ക്ക് ഇന്നു വൈകിട്ട് നാലിന് കോഴിക്കോട് ടൗൺഹാളിൽ പൗരസ്വീകരണം നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായാണു ജന്മഭൂമി പ്രത്യേക സപ്ലിമെന്റ് പ്രസിദ്ധീകരിച്ചത്. പ്ലി