ന്യൂഡല്‍ഹി: കോവിഡ്-19 നെ തുരത്താന്‍ കൈകഴുകല്‍ വീഡിയോയുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വൈറസിനെ തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന സന്ദേശവുമായാണ് പ്രിയങ്ക ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്.

ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങള്‍ പാലിക്കണമെന്നും വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും പ്രിയങ്ക വീഡിയോയില്‍ ആവശ്യപ്പെടുന്നു. മുന്‍കരുതലുകള്‍ എടുക്കണമെന്നും വൈറസിനെതിരെ പോരാടാനും വിജയിക്കാനും ഇത് സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

Read More: കോവിഡ്-19: രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തം; 84,000 പേര്‍ക്കൊരു ഐസോലേഷന്‍ കിടക്ക മാത്രം

കൊറോണയെ ഒരുമിച്ച് നിന്ന് നേരിടാമെന്നും ഏറ്റവും പ്രധാനമായി ഭയം ഒഴിവാക്കുകയാണ് വേണ്ടതെന്നും ഉത്തരവാദിത്തബോധമുള്ള പൗരന്മാരായി ബോധവല്‍ക്കരണം നടത്താമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ രണ്ടാം ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും മൂന്നാം ഘട്ടത്തിലെ രോഗ വ്യാപനത്തിന്റെ അപകടാവസ്ഥ കുറയ്ക്കാനുള്ള വാതിലാണ് ഇപ്പോഴുള്ളതെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറലായ ബല്‍റാം ഭാര്‍ഗവ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായും ആരോഗ്യ മന്ത്രിമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook