Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

‘ഇങ്ങനെയാണോ ?’ ; കർഷകർക്കൊപ്പം തേയില നുള്ളി പ്രിയങ്ക, വീഡിയോ

നുള്ളിയെടുത്ത തേയില കുട്ടയിലേക്ക് എങ്ങനെ ഇടണമെന്ന് വരെ തോട്ടം തൊഴിലാളികൾ പ്രിയങ്കയ്‌ക്ക് കാണിച്ചുകൊടുക്കുന്നുണ്ട്

അസമിലെ കർഷകർക്കൊപ്പം സമയം ചെലവഴിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദ്വിദിന സന്ദർശനത്തിനെത്തിയ പ്രിയങ്ക അസമിലെ തേയില തോട്ടങ്ങളിൽ കർഷകർക്കൊപ്പം സമയം ചെലവഴിച്ചു.

Read Also: ‘ഒറ്റകൈ കൊണ്ട് പുഷ് അപ് അടിക്കാമോ?’; വിദ്യാർഥിനിയെ വെല്ലുവിളിച്ച് രാഹുൽ, കില്ലാടി തന്നെയെന്ന് സോഷ്യൽ മീഡിയ

തേയില നുള്ളാനും കർഷകരെ സഹായിക്കാനും പ്രിയങ്ക പ്രത്യേകം താൽപര്യം കാണിച്ചു. അസമിലെ ബിശ്വനാഥ് ജില്ലയിലെ തേയില തോട്ടത്തിലാണ് പ്രിയങ്ക എത്തിയത്. തേയില തോട്ടത്തിലെ ജീവനക്കാരികൾക്കൊപ്പം തേയില നുള്ളാൻ പ്രിയങ്ക ഇറങ്ങി. തേയില എങ്ങനെയാണ് നുള്ളേണ്ടതെന്ന് ജോലിക്കാരോട് ചോദിച്ചു മനസിലാക്കുന്ന പ്രിയങ്കയെ വീഡിയോയിൽ കാണാം. നുള്ളിയെടുത്ത തേയില കുട്ടയിലേക്ക് എങ്ങനെ ഇടണമെന്ന് വരെ തോട്ടം തൊഴിലാളികൾ പ്രിയങ്കയ്‌ക്ക് കാണിച്ചുകൊടുക്കുന്നുണ്ട്.

അസമികൾക്കൊപ്പം വളരെ കൂളായി നൃത്തം ചെയ്യുന്ന പ്രിയങ്കയുടെ വീഡിയോയും ഇന്നലെ വൈറലായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് അസമികൾക്കൊപ്പം പ്രിയങ്ക നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പാട്ടും നൃത്തവുമായി പ്രിയങ്ക അസമികൾക്കൊപ്പം ചേർന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച രണ്ട് ദിവസത്തെ പ്രചാരണത്തിനായാണ് പ്രിയങ്ക ഗാന്ധി അസമിലെത്തിയത്. ഗുവാഹത്തിയിൽ എത്തിയ പ്രിയങ്ക ആദ്യം കാമാഖ്യ ക്ഷേത്രം സന്ദർശിച്ചു. ലഖിംപുരിലായിൽ നിന്നാണ് പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. പൗരത്വ നിയമമടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രിയങ്കയുടെ പ്രചാരണം.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Priyanka gandhi interacts with assam tea workers video

Next Story
‘ഒറ്റകൈ കൊണ്ട് പുഷ് അപ് അടിക്കാമോ?’; വിദ്യാർഥിനിയെ വെല്ലുവിളിച്ച് രാഹുൽ, കില്ലാടി തന്നെയെന്ന് സോഷ്യൽ മീഡിയ
The moderation of comments is automated and not cleared manually by malayalam.indianexpress.com