/indian-express-malayalam/media/media_files/uploads/2021/03/Priyanka-Gandhi-Congress.jpg)
കേരളത്തോടൊപ്പം അസമിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ പൊടിപൊടിക്കുകയാണ്. കോൺഗ്രസ് ജനറൽ സെക്രട്ടറിയും ജനപ്രിയ നേതാവുമായ പ്രിയങ്ക ഗാന്ധി അസം കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. തിരഞ്ഞെടുപ്പ് ചൂടിനിടയിലും അണികളെ ആവേശത്തിലാഴ്‌ത്താൻ പ്രിയങ്ക മറന്നില്ല. അസമികൾക്കൊപ്പം വളരെ കൂളായി നൃത്തം ചെയ്യുന്ന പ്രിയങ്കയുടെ വീഡിയോ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ അടക്കം പങ്കുവച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പാട്ടും നൃത്തവുമായി പ്രിയങ്ക അസമികൾക്കൊപ്പം ചേർന്നത്.
চাহ বাগানৰ যুৱক যুৱতী সকলৰ সৈতে আজি লক্ষীমপুৰত এনেদৰে ঝুমুৰ নৃত্যত অংশগ্ৰহণ কৰে নিখিল ভাৰত কংগ্ৰেছ কমিটিৰ সাধাৰণ সম্পাদিকা শ্ৰীমতী @priyankagandhi ডাঙৰীয়ানীয়ে#PriyankaGandhiWithAssampic.twitter.com/5DSLggqd9X
— Assam Congress (@INCAssam) March 1, 2021
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച രണ്ട് ദിവസത്തെ പ്രചാരണത്തിനായാണ് പ്രിയങ്ക ഗാന്ധി അസമിലെത്തിയത്. ഗുവാഹത്തിയിൽ എത്തിയ പ്രിയങ്ക ആദ്യം കാമാഖ്യ ക്ഷേത്രം സന്ദർശിച്ചു. ലഖിംപുരിലായിൽ നിന്നാണ് പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. പൗരത്വ നിയമമടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രിയങ്കയുടെ പ്രചാരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.