ഇന്ത്യാ ചരിത്രത്തിലെ വെടിയുണ്ടകളേറ്റ ഒരേടാണ് 1984 ഒക്ടോബര്‍ 31. ഉരുക്കു വനിത, ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അംഗരക്ഷകരാല്‍ വെടിയേറ്റുമരിച്ചിട്ട് ഇന്നേക്ക് 33 വര്‍ഷം തികയുന്നു.

രാജ്യം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരി എന്നു ലോകം തന്നെ വിശേഷിപ്പിച്ച ഇന്ദിരയുടെ ഇതുവരെ കാണാത്ത ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.

തന്റെ ആന്റി നീല അഖൗരിയാണ് ചിത്രം അയച്ചു തന്നതെന്ന് പ്രിയങ്ക പറയുന്നു. പ്രിയങ്കയുടെ ആന്റി നീലയ്ക്കും, അമ്മ മധു മാലതിക്കും അവരുടെ മുത്തശ്ശി മധു ജ്യോത്സനക്കും മുത്തശ്ശന്‍ മന്‍ഹര്‍ കൃഷ്ണ അഖൗരിയ്ക്കുമൊപ്പം ഇന്ദിര നില്‍ക്കുന്ന ചിത്രമാണ് പ്രിയങ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ