scorecardresearch

'കണ്ണിറുക്കല്‍ ക്ലബ്ബി'ലേക്ക് രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്‌ത് പ്രിയാ വാര്യര്‍

"പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നോക്കി രാഹുല്‍ഗാന്ധി കണ്ണിറുക്കി കാണിച്ചു എന്നറിഞ്ഞപ്പോള്‍ ആ വാര്‍ത്ത കാണാന്‍ വേണ്ടി കോളേജില്‍ നിന്നും വന്നതാണ് ഞാന്‍"

"പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നോക്കി രാഹുല്‍ഗാന്ധി കണ്ണിറുക്കി കാണിച്ചു എന്നറിഞ്ഞപ്പോള്‍ ആ വാര്‍ത്ത കാണാന്‍ വേണ്ടി കോളേജില്‍ നിന്നും വന്നതാണ് ഞാന്‍"

author-image
WebDesk
New Update
Rahul-Priya

ഒമര്‍ ലുലു ഒരുക്കുന്ന 'ഒരു അഡാറ് ലൗ' എന്ന ചിത്രത്തിലെ കണ്ണിറുക്കല്‍ രംഗത്തോടെ മലയാളവും തമിഴും കടന്ന് അങ്ങ് ബോളിവുഡ് വരെ പ്രശസ്തി നേടിയ താരമാണ് പുതുമുഖം പ്രിയാ വാര്യര്‍. പ്രിയയുടെ കണ്ണിറുക്കല്‍ രംഗം നിരവധി താരങ്ങള്‍ അനുകരിച്ചു. ഈ ക്ലബ്ബിലേക്ക് പുതിയൊരാള്‍കൂടി ഇന്നലെ എത്തി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Advertisment

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ രാഹുലിന്റെ കണ്ണിറുക്കലും ആലിംഗനവും ഹിറ്റായതോടെ ഇത് സോഷ്യല്‍ മീഡിയയിലും തരംഗമായി. ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രിയാ വാര്യര്‍.

"പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോക്കി രാഹുൽ ഗാന്ധി കണ്ണിറുക്കി കാണിച്ചു എന്നറിഞ്ഞപ്പോള്‍ ആ വാര്‍ത്ത കാണാന്‍ വേണ്ടി കോളേജില്‍ നിന്നും വന്നതാണ് ഞാന്‍. വളരെ മനോഹരമായാണ് അദ്ദേഹം പ്രധാനമന്ത്രിയെ നോക്കി കണ്ണിറുക്കിയത്. എന്റെ ആദ്യ ചിത്രത്തില്‍ എന്നെ ഹിറ്റാക്കിയതും ഇതേ കണ്ണിറുക്കലാണെന്നതില്‍ സന്തോഷമുണ്ട്. ഞാനിന്ന് വളരെയധികം സന്തോഷിക്കുന്നു," ന്യൂസ് 18 ചാനലിനോട് പ്രിയാ വാര്യര്‍ പറഞ്ഞു.

ഇന്നലെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിനു ശേഷം മോദിയെ ആലിംഗനം ചെയ്താണ് രാഹുല്‍ മടങ്ങിയത്. ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു, വ്യക്തിപരമായി നിങ്ങളോട് എനിക്ക് ദേഷ്യമില്ല, കാരണം എന്റേത് കോണ്‍ഗ്രസ് സംസ്‌കാരമാണ്, ഇത് പറഞ്ഞ് സ്വന്തം ഇരിപ്പിടത്തില്‍നിന്ന് പ്രധാനമന്ത്രിയുടെ സമീപം എത്തിയാണ് ആലിംഗനം ചെയ്തത്. അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ നരേന്ദ്ര മോദി ഒന്നു പതറി. മടങ്ങിപ്പോകാന്‍ പോയ രാഹുലിനെ അടുത്തേക്ക് വിളിച്ച് സംസാരിച്ചും ഹസ്തദാനം നല്‍കിയുമാണ് മടക്കി അയച്ചത്.

Rahul Gandhi Priya Prakash Varrier Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: