scorecardresearch
Latest News

ഇൻസ്റ്റഗ്രാമിൽ വീണ്ടും താരമായി പ്രിയ വാര്യർ, ഉടമസ്ഥൻ സുക്കർബർഗ്ഗിനെയും കടത്തിവെട്ടി

മോഹന്‍ലാലിനെയും ഇൻസ്റ്റഗ്രാമിലെ ടോപ്പ് വണ്‍ സെലിബ്രേറ്റിയായ ദുല്‍ഖര്‍ സല്‍മാനെയും കടത്തി വെട്ടി പ്രിയ പുത്തൻ റെക്കോർഡ് ഇട്ടിരുന്നു

ഇൻസ്റ്റഗ്രാമിൽ വീണ്ടും താരമായി പ്രിയ വാര്യർ, ഉടമസ്ഥൻ സുക്കർബർഗ്ഗിനെയും കടത്തിവെട്ടി

ഒരു അഡാറ് ലവിലെ മാണിക്യ മലരായ പൂവി എന്ന ഒറ്റ പാട്ടിലൂടെ പ്രിയ വാര്യർ എന്ന പെൺകുട്ടി കയറിക്കൂടിയത് ഒട്ടേറെ ചെറുപ്പക്കാരുടെ ഹൃദയത്തിലാണ്. ഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കകം പ്രിയ വാര്യർ എന്ന സുന്ദരിയക്കുറിച്ച് മാത്രമായി സംസാരം. ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞതും ഈ സുന്ദരിയെ. ഇന്‍സ്റ്റഗ്രാമിൽ കണ്ണടച്ച്‌ തുറക്കുന്ന വേഗത്തിലാണ് പ്രിയാ വാര്യര്‍ക്ക് ഫോളോവേഴ്സ് കൂടിത്. മോഹന്‍ലാലിനെയും ഇൻസ്റ്റഗ്രാമിലെ ടോപ്പ് വണ്‍ സെലിബ്രേറ്റിയായ ദുല്‍ഖര്‍ സല്‍മാനെയും കടത്തി വെട്ടി പ്രിയ പുത്തൻ റെക്കോർഡ് ഇട്ടു. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിന്റെ ഉടമസ്ഥൻ മാർക് സുക്കർബർഗ്ഗിനെയും കടത്തിവെട്ടിയിരിക്കുകയാണ് പ്രിയ.

ഇൻസ്റ്റഗ്രാമിൽ സുക്കർബർഗ്ഗിന് 4 മില്യൻ ഫോളേവേഴ്സ് ആണ് ഉളളത്. എന്നാൽ പ്രിയ വാര്യരുടെ ഫോളോവേഴ്സിന്റെ എണ്ണം 4.5 മില്യനാണ്. പ്രിയയുടെ ഫോളേവേഴ്സിന്റെ എണ്ണം കണ്ട് സുക്കർബർഗ്ഗും അതിശയപ്പെട്ടേക്കും.

ഇന്‍സ്റ്റഗ്രാമില്‍ രണ്ടായിരം ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന പ്രിയയുടെ അക്കൗണ്ട് വെറും നാലു ദിവസം കൊണ്ടാണ് 16 ലക്ഷം ഫോളോവേഴ്സിനെ സൃഷ്ടിച്ചത്. എന്നാല്‍ നിമിഷങ്ങള്‍ കൊണ്ടു തന്നെ മോഹന്‍ലാലിനെയും കടത്തിവെട്ടിയ പ്രിയ ഇന്‍സ്റ്റഗ്രാമിലെ പ്രിയ താരം ഡിക്യുവിനെയും കടത്തി വെട്ടി മുന്നേറുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖറിനെയും കടത്തിവെട്ടി 21 ലക്ഷം ഫോളോവേഴ്സിനെയാണ് പ്രിയ നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാക്കിയെടുത്തത്. 1.8 മില്യണിൽ നിന്നും സെക്കന്റുകള്‍ കൊണ്ടാണ് പ്രിയയുടെ ഫോളോവേഴ്സ് 1.9 മില്യണിലെത്തിയത്. വീണ്ടും നിമിഷങ്ങള്‍ കൊണ്ട് തന്നെ പ്രിയയുടെ ഫോളോവേഴ്സിന്റെ എണ്ണം രണ്ട് മില്യണിലെത്തി ദുല്‍ഖറിനെയും കടത്തി വെട്ടി.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Priya prakash varrier now has more followers than the owner of instagram mark zuckerburg