‘കോൾഡ് കേസ്’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയുള്ള ഒരു ചിത്രം പൃഥ്വിരാജ് ഏതാനും ദിവസം മുൻപാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പൃഥ്വി ഒരു ബീച്ചിൽ സൈക്ലിങ് നടത്തുന്നതായിരുന്നു ഈ ചിത്രം. ഈ ചിത്രം എഡിറ്റ് ചെയ്തുകൊണ്ടുള്ള കുറച്ച് ട്രോളുകളും പിന്നീട് ഇറങ്ങി. അത്തരത്തിലൊരു ട്രോൾ ചിത്രം പങ്കു വയ്ക്കുകയാണ് പൃഥ്വി ഇപ്പോൾ.

‘കോൾഡ് കേസി’ൽ എസിപി സത്യജിത്ത് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. പൃഥ്വിയുടെ എസിപി സത്യജിത്തിനൊപ്പം ദശമൂലം ദാമുവും  സൈക്കിൾ ചവിട്ടുന്ന തരത്തിൽ ഫൊട്ടോ എഡിറ്റ് ചെയ്തിട്ടാണ് ട്രോൾ ചിത്രം പ്രചരിക്കുന്നത്. എസിപി സത്യജിത്തിനെയും കടന്ന് മുന്നിലെത്തുന്ന ദാമു അണ്ണനാണ് ചിത്രത്തിലുള്ളത്.

ദാമു അണ്ണൻ മാസ് ആണെന്ന് ചിത്രത്തിനൊപ്പം ക്യാപ്ഷനും നൽകിയിട്ടുണ്ട് പൃഥ്വിരാജ്. 2009ൽ ഇറങ്ങിയ ‘ചട്ടമ്പിനാട്’ എന്ന സിനിമയിൽ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച കഥാപാത്രമാണ് ദശമൂലം ദാമു. ഇതിന്റെ ഒറിജിനൽ ചിത്രം ‘കോൾഡ് കേസ്,’ എസിപി സത്യനാഥ് എന്നീ ക്യാപ്ഷനുകളോടെയായിരുന്നു പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നത്.

തനു ബാലക് ആണ് ‘കോൾഡ് കേസ്’ സംവിധാനം ചെയ്യുന്നത്. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം. യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ.  പൂർണമായും തിരുവനന്തപുരത്താണ് ചിത്രീകരണം.

Read More: വീണ്ടും കാക്കിയണിഞ്ഞ് പൃഥ്വിരാജ്; എസിപി സത്യജിത് എത്തുന്നു

ജോമോൻ.ടി. ജോണും ഛായാഗ്രഹണം നിർവഹിക്കുന്നു. ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവരും ചേർന്നാണ് നിർമ്മാണം. ‘അരുവി’ ഫെയിം അദിതി ബാലനാണ് നായിക.

നീണ്ട ഇടവേളയ്‌ക്കു ശേഷമാണ് പൃഥ്വിരാജ് ഒരിക്കൽക്കൂടി കാക്കി അണിയുന്നത്. ‘സത്യം,’ ‘മെമ്മറീസ്,’ ‘മാസ്റ്റേഴ്സ്,’ ‘മുംബൈ പോലീസ്’ തുടങ്ങിയ ചിത്രങ്ങളിൽ പൃഥ്വി ഇതിന് മുൻപ് പൊലീസ് വേഷം ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook