നായകനായും ഗായകനായും മലയാളികളെ വിസ്മയിപ്പിച്ച യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന് ഇതാ വീണ്ടുമൊരു അപരന്‍. മലപ്പുറം തിരൂര്‍ സ്വദേശി സൂരജിനെയും പൃഥ്വിരാജിനെയും ഒരുമിച്ചു കണ്ടാല്‍ ഒരുനിമിഷം ആരുമൊന്ന് സംശയിച്ചു പോകും, അത് താനല്ലയോ ഇതെന്ന്.

Read More: ഈ ലേഡി പൃഥ്വിരാജിനെ കണ്ടാല്‍ ഒറിജിനല്‍ പൃഥ്വിരാജ് വരെ ഞെട്ടും; വീഡിയോ

ഫ്രീലാന്‍സ് മോഡല്‍ കൂടിയായ സൂരജിന്റെ ഫെയ്‌സ്ബുക്കില്‍ നിറയേ പൃഥ്വിരാജിന്റെ ചിത്രങ്ങളാണ്. ഒരു കടുത്ത പൃഥ്വിരാജ് ആരാധകന്‍ കൂടിയാണ് സൂരജ്. പൃഥ്വി അഭിനയിച്ച സിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി ഡബ്‌സ്മാഷുകളും സൂരജ് അവതരിപ്പിച്ചിട്ടുണ്ട്. സൂരജിന്റെ ഫെയ്‌സ്ബുക്കിലെ ഫോട്ടോകളുടെ താഴെ നിരവധി പേര്‍ വന്ന് പൃഥ്വിരാജുമായുള്ള രൂപസാദൃശ്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

യങ് സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍ മാത്രമല്ല, അദ്ദേഹത്തോട് രൂപസാദൃശ്യമുള്ള ആരാധകര്‍ കൂടിയാണ് കഴിഞ്ഞദിവസങ്ങളില്‍ പലപ്പോളായി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കോഴിക്കോട് സ്വദേശിനി ആതിര കെ. സന്തോഷിന്റെ പൃഥ്വിരാജ് സ്‌പെഷ്യല്‍ ഡബ്‌സ്മാഷ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായിട്ടുണ്ട്. ‘രാജുവേച്ചി’ എന്നാണ് ആതിരയെ ഇപ്പോള്‍ ആളുകള്‍ വിളിക്കുന്നത്.

Read More: മതിയേട്ടാ, ഇതില്‍ കൂടുതല്‍ എനിക്കൊന്നും വേണ്ട; പൃഥിരാജിന്‍റെ വാക്കുകള്‍ കേട്ട് കണ്ണ് നിറഞ്ഞ് ആരാധകന്‍

നേരത്തേ വിഷ്ണു ദേവ എന്ന ആരാധകനും ഇത്തരത്തില്‍ പൃഥ്വിയെ അനുകരിച്ച് കൈയ്യടി നേടിയിട്ടുണ്ട്. ഇന്‍സ്റ്റ്ഗ്രാമില്‍ വിഷ്ണുവിന് മറുപടിയുമായി ഒടുവില്‍ പൃഥ്വി തന്നെ എത്തിയിരുന്നു. വിഷ്ണുവിന്റെ വിഡിയോകള്‍ കണ്ടിരുന്നുവെന്നും വളരെ ഇഷ്ടമായെന്നും പൃഥ്വി അന്ന് പറഞ്ഞിരുന്നു.

ആതിരയുടേയും സൂരജിന്റേയും ഡബ്സ്മാഷുകൾ പൃഥ്വിരാജ് കണ്ടിരുന്നോ എന്നതിനെക്കുറിച്ച് ഇതുവരെ പ്രതികരണങ്ങളൊന്നും അറിഞ്ഞിട്ടില്ല. തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ തിരക്കിലാണ് അദ്ദേഹമിപ്പോൾ. മോഹൻലാലാണ് ലൂസിഫറിലെ നായകൻ. മഞ്ജുവാര്യർ, വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ചേഴ്സും ആദ്യമായി കൈ കോർക്കുന്ന 9 എന്ന ചിത്രത്തിന്റെ ഷൂട്ടിങും പുരോഗമിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook