പൃഥ്വിരാജിനെ സ്‌നേഹത്തോടെ ആരാധകര്‍ രാജുവേട്ടന്‍ എന്നു വിളിക്കാറുണ്ട്. എന്നാല്‍ ആതിരയെ ഇപ്പോള്‍ രാജുവേച്ചി എന്നാണ് വിളിക്കുന്നത്. കടുത്ത പൃഥ്വിരാജ് ഫാനായ ആതിര കെ സന്തോഷ് പൃഥ്വിരാജിനെ അനുകരിച്ച് ഡബ്‌സ്മാഷ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി വാങ്ങുകയാണ്.

പൃഥ്വിരാജിന്റെ വിവിധ സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി ആതിര ചെയ്ത ഡബ്‌സ്മാഷിനെ ഇരുകൈയ്യും നീട്ടിയാണ് പൃഥ്വിരാജ് ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ മുഖഛായയുമുണ്ട് ആതിരയ്ക്ക് എന്ന് ചിലര്‍ പറയുന്നു.

എക്‌സ്പ്രഷന്‍ കാണിച്ചാണ് ആതിര കൈയ്യടി നേടുന്നത്. പൃഥ്വിരാജ് ആണോ ഇതെന്ന് ഒരു നിമിഷം കണ്ടിരിക്കുന്നവര്‍ പോലും സംശയിച്ചു പോകും. മീശയും താടിയും വച്ചാല്‍ പൃഥിരാജിനെ പോലെ തന്നെ ഉണ്ടാകും, സിനിമയില്‍ പൃഥ്വിരാജിന്റെ അനുജത്തിയായി അഭിനയിക്കാന്‍ പറ്റിയ ആളാണ് എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റ്‌സ്.

Read More: മതിയേട്ടാ, ഇതില്‍ കൂടുതല്‍ എനിക്കൊന്നും വേണ്ട; പൃഥിരാജിന്‍റെ വാക്കുകള്‍ കേട്ട് കണ്ണ് നിറഞ്ഞ് ആരാധകന്‍

സ്വപ്‌നക്കൂട്, അനാര്‍ക്കലി, അനന്തഭദ്രം തുടങ്ങി നിരവധി സിനിമകളിലേയും പൃഥ്വിരാജിന്റെ തന്നെ അഭിമുഖത്തിലേയുമെല്ലാം ചില ഭാഗങ്ങള്‍ ആതിര അനുകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ് ആതിര.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook