Latest News

പൃഥ്വിയും കുടുംബവും; അരിമണികളാൽ വരച്ച ചിത്രവുമായി കലാകാരൻ

അഞ്ചു ദിവസങ്ങളിലായി 6 മണിക്കൂർ വീതം ചെലവഴിച്ചാണ് ശ്രീരാജ് ഈ ചിത്രം പൂർത്തിയാക്കിയത്

Prithviraj, Prithviraj family

നിറചിരിയുമായി നിൽക്കുന്ന പൃഥ്വിരാജും ഇന്ദ്രജിത്തും മല്ലിക സുകുമാരനും പൂർണിമയും സുപ്രിയയും കുട്ടികളും. മനോഹരമായ ഒരു കുടുംബചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. സൂക്ഷിച്ചുനോക്കിയാൽ അൽപ്പം പ്രത്യേകതകൾ ഉണ്ട് ഈ ചിത്രത്തിന്. പേനയോ പെൻസിലോ നിറങ്ങളോ ഒന്നും ഈ ചിത്രത്തിനായി കലാകാരൻ ഉപയോഗിച്ചിട്ടില്ല, പകരം അരിമണികളാലാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. കോട്ടയം സ്വദേശിയായ ശ്രീരാജ് ആണ് ഈ ചിത്രങ്ങൾക്ക് പിറകിൽ.

വെയിലത്ത് വെച്ച അരി കണ്ടപ്പോഴാണ് തനിക്ക് ഇങ്ങനെയൊരു ഐഡിയ തോന്നിയതെന്നും അഞ്ചു ദിവസങ്ങളിലായി 6 മണിക്കൂർ വീതം ചെലവഴിച്ചാണ് ഈ ചിത്രം പൂർത്തിയാക്കിയതെന്നും ശ്രീരാജ് പറയുന്നു. ഉറുമ്പുകളായിരുന്നു ചിത്രത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയതെന്നും ശ്രീരാജ്. “ഓരോ ദിവസവും എണീക്കുമ്പോൾ തലേദിവസം വരച്ചതിന്റെ ഒരോഹരി ഉറുമ്പുകൾ കൊണ്ടുപോയിട്ടുണ്ടാവും. പിന്നെ വീണ്ടും വരക്കണം,” ശ്രീരാജ് കുറിക്കുന്നു.

എന്തായാലും ശ്രീരാജിന്റെ ചിത്രം ഇതിനകം തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നു കഴിഞ്ഞു. മുൻപ് ജയസൂര്യയുടെ ഒരു ചിത്രവും അരിമണികൾ ഉപയോഗിച്ച് ശ്രീരാജ് പൂർത്തിയാക്കിയിരുന്നു.

Read more: അച്ഛന്റെ തോളിൽ കൈവച്ച് പൃഥ്വി; ഇങ്ങനെ കാണാൻ ഏറെ ആഗ്രഹമെന്ന് സുപ്രിയ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Prithviraj family rice drawing

Next Story
ഓഡിയോ ചാറ്റ് റൂമുകളെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com