/indian-express-malayalam/media/media_files/2025/11/14/prithviraj-ai-viral-video-new-2025-11-14-20-14-25.jpg)
Screengrab
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എസ്എസ്എംബി 29. പക്ഷേ ഇതിലെ ക്യാരക്ടർ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ട്രോൾ മെറ്റീരിയലാവുകയാണ്. ആദ്യം പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചപ്പോൾ വലിയ രീതിയിൽ ട്രോളുകൾ ഉയർന്നു. പ്രിയങ്ക ചോപ്രയുടെ ക്യാരക്റ്റർ പോസ്റ്ററിന് സമ്മിശ്രപ്രതികരണങ്ങളാണ് വരുന്നത്. രാജമൗലിക്ക് ഇത് എന്തുപറ്റി എന്ന് ചോദിക്കുന്നവർ ഉണ്ട്. അതേസമയം പൃഥ്വിരാജിന്റെ ക്യാരക്റ്റർ പോസ്റ്റർ കൊണ്ടുള്ള ട്രോൾ വിഡിയോകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്.
സിനിമയുടെ ആദ്യ അപ്ഡേറ്റ് എന്ന നിലയിൽ ആണ് പൃഥ്വിയുടെ ക്യാരക്റ്റർ പോസ്റ്റർ വന്നത്. കുംഭ എന്ന വില്ലൻ കഥാപാത്രത്തിന് പിന്നെ എയറിൽ നിന്ന് ഇറങ്ങാനായിട്ടില്ല. ഇപ്പോൾ ഇതിന്റെ ഒരു എഐ ട്രോൾ വിഡിയോയാണ് ചിരി നിറച്ച് വൈറലാവുന്നത്. ഈ എഐ വിഡിയോയിൽ കേരളത്തിലെ റോഡിലൂടെ തന്റെ വീൽച്ചെയറിൽ പോവുകയാണ് പൃഥ്വി.
Also Read: 'അപ്പൊ തള്ളല്ലായിരുന്നല്ലേ...' വൈറലായി പപ്പുവിന്റെ ബ്രേക്കുപോയ ആ താമരശ്ശേരി യാത്ര; വീഡിയോ
ഈ സമയം ഒപ്പം വരുന്ന ഓട്ടോക്കാരൻ പൃഥ്വിക്ക് ഉപദേശം നൽകുകയാണ്. വല്ല ഇടവഴിയിലേക്കും കയറിക്കോ. എംവിഡി കണ്ടാൽ ആകെ പണിയാവും എന്നാണ് ഓട്ടോറിക്ഷാ ഡ്രൈവർ നൽകുന്ന മുന്നറിയിപ്പ്. ഇതോടെ റോഡിൽ നിന്ന് മാറി പോകാൻ ഒരുങ്ങുകയാണ് പൃഥ്വി.
Also Read: 'ദാസൻ ഇത് കൊണ്ടുപോകുകയാണ്'; ലേ പുലി: കാണാത്തത് പോലെ കിടക്കാം!
എംവിഡിക്ക് എന്ത് രാജമൗലി എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 30 ലക്ഷത്തിന് മുകളിൽ ആളുകൾ ആണ് വിഡിയോ കണ്ടത്. നിരവധി കമന്റുകളും വരുന്നുണ്ട്. അടുത്ത കാലത്ത് ഒന്നും ഒരു കാരക്റ്റർ പോസ്റ്ററിനു ഇത്ര ട്രോൾ കിട്ടി കാണില്ല എന്നാണ് ഒരാൾ ചൂണ്ടിക്കാണിക്കുന്നത്.
ഇത് ചട്ടമ്പി നാടിലെ കസേര വാസുവിൻ്റെ അനിയൻ ആയിരിക്കും അല്ലേ എന്നാണ് കമന്റ് ബോക്സിൽ വന്ന ഒരു ചോദ്യം. "രാജമൗലി വല്ല പൊത്തിലും ഒളിക്കേണ്ടി വരുമോ? ലെ രാജു ഏട്ടൻ : നീ ആദ്യം പോയി ഓട്ടോക്ക് നമ്പർ പ്ലേറ്റ് വെക്കടാ," ഇങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
Read More: പെണ്ണുകാണാൻ ആൾ വന്നില്ലേ? എന്നിട്ടാണോ എന്നെ കാണാൻ വന്നത്? ഒരു തകർന്ന പ്രണയം!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us