നടൻ, സംവിധായകൻ, നിർമാതാവ്, ഗായകൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജിന്റെ ജന്മദിനമാണിന്ന്. ആരാധകരും സുഹൃത്തുക്കളും കുടുംബവും പ്രേക്ഷകരുമെല്ലാം പൃഥ്വിയ്ക്ക് ആശംസകൾ നേരുകയാണ്. പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് നടനും സംവിധായകനുമായ രമേഷ് പിഷാരടി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്.

Read More: ഈ വർഷം ഞങ്ങൾക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം; ഡിക്യൂവിനു നന്ദി പറഞ്ഞു പൃഥ്വി

കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിൽ ഡിക്ഷണറി മൊത്തം തപ്പിയാണ് പൃഥ്വിയ്ക്കുള്ള ആശംസ രമേഷ് പിഷാരടി തയ്യാറാക്കിയിരിക്കുന്നത്. എന്തായാലും രമേഷ് പിഷാരടിയുടെ പോസ്റ്റ് വൈറലായി കൊണ്ടിരിക്കുകയാണ്. രസകരമായ കമന്റുകളാണ് പോസ്റ്റിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.

Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you.

Posted by Ramesh Pisharody on Friday, October 16, 2020

‘ഇന്നലെ ശശി തരൂരിനെ കണ്ടിരുന്നു അല്ലെ പിഷു? വാട്ട് ആൻ ബോംബാസ്റ്റിക് ആശംസ’, “ഇത് കണ്ട പൃഥ്വിരാജ്: എനിക്കറിയാത്ത ഇംഗ്ലീഷോ! ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ’, ‘പക… അത് വീട്ടാനുള്ളതാണ്’, ‘ഇത് ബ്രിട്ടീഷ് ഇംഗ്ലീഷാണോ’, സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് പറയുന്ന ഏക മിമിക്രിക്കാരൻ, ‘റിപ്ലൈ നല്കാൻ പൃഥ്വിരാജ് ശശി തരൂർ അടിയന്തര കൂടി കാഴ്ച അൽപ സമയത്തിനകം’, കണ്ടറിയണം പിഷൂ ഇതിനുള്ള റിപ്ലൈ മനസ്സിലാക്കാൻ നീ ഏതൊക്കെ ഡിക്ഷ്ണറി തിരയേണ്ടി വരുമെന്ന്, പാതിരായ്ക്ക് തരൂരിന്റെ വീട്ടീന്ന് നിങ്ങളിറങ്ങി വരുന്നത് കണ്ടൂന്ന് ഒരുത്തൻ പറഞ്ഞപ്പൊ ഇത്രേം പ്രതീക്ഷിച്ചില്ല എന്നിങ്ങനെ പോവുന്നു കമന്റുകൾ.

Read more: ഈ നമ്മളെ എനിക്കെന്തിഷ്ടമാണെന്നോ; പൃഥ്വിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നസ്രിയ

രമേഷ് പിഷാരടിയെ കൂടാതെ ഇന്ദ്രജിത്ത്, പൂർണിമ, നസ്രിയ, മമ്മൂട്ടി, ടൊവിനോ, കുഞ്ചാക്കോ ബോബൻ, അജു വർഗീസ് തുടങ്ങി നിരവധി താരങ്ങളാണ് പൃഥ്വിയ്ക്ക് ആശംസകൾ നേർന്നിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook