ഭാഗ്യം ചെയ്ത അമ്മ എന്ന് മല്ലിക സുകുമാരനെ ആളുകൾ വിശേഷിപ്പിക്കാറുണ്ട്. അമ്മയെ സ്നേഹം കൊണ്ടു മൂടുന്ന മക്കളും മരുമക്കളും പേരക്കുട്ടികളുമല്ലേ കൂടെയുള്ളത്. ഇന്ന് മല്ലികയുടെ പിറന്നാളാണ്. പതിവ് പോലെ അമ്മയ്ക്ക് സ്നേഹ പൂർവ്വം ജന്മദിനാശംസകൾ നേർന്ന് എല്ലാവരുമെത്തി.

View this post on Instagram

Happy birthday Amma

A post shared by Prithviraj Sukumaran (@therealprithvi) on

അമ്മയ്ക്ക് ആദ്യം ആശംസകളുമായി എത്തിയത് പൃഥ്വിരാജാണ്. ‘പിറന്നാൾ ആശംസകൾ അമ്മ’ എന്നാണ് പൃഥ്വി കുറിച്ചത്. പഴയതും പുതിയതുമായ രണ്ട് ചിത്രങ്ങൾ ചേർത്തുവച്ചൊരു ചിത്രവും പോസ്റ്റ് ചെയ്തു. ഇതിന് താഴെയായി നിരവധി ആരാധകർ മല്ലികയ്ക്ക് ആശംസകളുമായി എത്തി.

View this post on Instagram

Happy Birthday Amma!

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

എന്നാൽ നടി ഇഷ തൽവാറിന് പൃഥ്വിയോട് പറയാനുള്ളത് മറ്റൊരു കാര്യമായിരുന്നു. അമ്മയോടൊപ്പമുളള കുറച്ചുകൂടി നല്ലൊരു ഫോട്ടോ ആകാമായിരുന്നുവെന്ന് ഇഷ പറഞ്ഞു. ഉടൻ തന്നെ ഇഷയ്ക്ക് മറുപടിയുമായി പൃഥ്വിയുടെ ആരാധകരെത്തി.

View this post on Instagram

Happy Birthday Amma! @sukumaranmallika

A post shared by Indrajith Sukumaran (@indrajith_s) on

‘നല്ലത്, മോശം, മികച്ചത്.. എന്നതെല്ലാം താൽക്കാലിക വിഭജനങ്ങൾ മാത്രമല്ലേ… അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിന് പ്രത്യേകിച്ചൊരു ശ്രേണിയോ വിഭജനമോ ഒന്നുമില്ല. ഒറ്റ ഫ്രെയ്മിലുള്ള വികാരമാണ് അത്,’ എന്നായിരുന്നു ആരാധകന്റെ മറുപടി.

Read More: അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജും ഇന്ദ്രജിത്തും

“അമ്മയെ സന്തോഷിപ്പിക്കാൻ ഏറ്റവും നല്ല ചിത്രം ഇതു തന്നെയാണെന്ന് മറ്റൊരു ആരാധകൻ മറുപടി നൽകി.”

പൃഥ്വിക്ക് പുറമേ സുപ്രിയയും ഇന്ദ്രജിത്തും പൂർണിമയുമെല്ലാം മല്ലികയ്ക്ക് ആശംസകൾ നേർന്നു. മകൾ പ്രാർത്ഥനയോടൊപ്പമുള്ള ചിത്രമാണ് പൂർണിമ പങ്കുവച്ചത്. താനും മല്ലികയും ഒന്നിച്ചുള്ള ചിത്രമാണ് സുപ്രിയ പങ്കുവച്ചത്. എന്നാൽ പൂർണിമയ്ക്കും തനിക്കും മക്കൾക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇന്ദ്രജിത് അമ്മയ്ക്ക് ആശംസകൾ അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook