/indian-express-malayalam/media/media_files/ZoYmWYg3GNLNuPParjA0.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദി
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലുടനീളമുള്ള 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 10 ദിവസത്തെ സന്ദർശനത്തിലാണ്. മാർച്ച് 6, 2024 ബുധനാഴ്ച, കൊൽക്കത്തയിൽ- ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ റൂട്ട്, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഇതുകൂടാതെ ഒരുകൂട്ടം വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.
മജർഹത്ത് മെട്രോ, മീററ്റ്-ആർആർടിഎസ് സെക്ഷൻ, പൂനെ മെട്രോ എന്നിവയും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഇതുകൂടാതെ, 15,400 കോടിയോളം രൂപ ചിലവുവരുന്ന, റോഡുകൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടുന്ന വികസന പദ്ധതികൾക്കും കൊൽക്കത്തയിൽ തുടക്കം കുറിച്ചു.
Prime Minister @narendramodi flags off metro railway services from Kavi Subhash Metro, Majerhat Metro, Kochi Metro, Agra Metro, Meerut-RRTS section, Pune Metro, Esplanade Metro- Kolkata
— PIB india (@PIB_India) March 6, 2024
Watch: 👇 pic.twitter.com/n5KfOlOcZX
പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച പദ്ധതികൾ
- ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ സർവീസായ "ഹൗറ മൈതാനം-എസ്പ്ലനേഡ്" പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 4.8 കിലോമീറ്റർ നീളമുള്ള കൊൽക്കത്തയിലെ ഈ മെട്രോ 4,965 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷൻനും ഇവിടെയാണ്.
- കൊൽക്കത്ത സന്ദർശന വേളയിൽ, പൊതുജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പാക്കാനായി പ്രധാനമന്ത്രി, കവി സുഭാഷ്-ഹേമന്ത മുഖോപാധ്യായ, തരാതല-മജെർഹത്ത് മെട്രോ സെക്ഷനുകൾ ഉൾപ്പെടുന്ന മറ്റ് ട്രെയിൻ സർവീസുകളും ഫ്ലാഗ് ഓഫ് ചെയ്തു.
- റൂബി ഹാൾ ക്ലിനിക് മുതൽ രാംവാഡി വരെ നീളുന്ന പൂനെ മെട്രോയും പ്രധാനമന്തി രാജ്യത്തിനായി അവതരിപ്പിച്ചു. കൊച്ചി മെട്രോ റെയിൽ ഒന്നാംഘട്ട വിപുലീകരണ പദ്ധതി (ഫേസ് ഐബി) എസ്എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷനിൽ നിന്ന് തൃപ്പൂണിത്തുറ മെട്രോയിലേക്ക്; ആഗ്ര മെട്രോയുടെ താജ് ഈസ്റ്റ് ഗേറ്റ് മുതൽ മങ്കമേശ്വർ വരെ; ഡൽഹി-മീററ്റ് RRTS ഇടനാഴിയുടെ ദുഹായ് -മോദിനഗർ (വടക്ക്) ഭാഗം.
Kochi Metro: തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.