ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും ശക്തമായ ഒരേടാണ് ക്വിറ്റ് ഇന്ത്യ മൂവ്മെന്റ്. ഈ സമരത്തിന്റെ 75ാം വാർഷികമാണ് ഇന്ന് പാർലമെന്റ് ആഘോഷിച്ചത്. ഇതിന് പിന്നാലെ ട്വിറ്ററിൽ പ്രധാനമന്ത്രി ഒരു വാചകം കുറിച്ചു. അതിന് ഉരുളയ്ക്ക് ഉപ്പേരി കണക്ക് മുൻ പ്രധാനമന്ത്രിയുടെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് തകർപ്പൻ മറുപടി നൽകിയത്.

ഇന്ത്യയിലെ വളർന്നുവരുന്ന തലമുറ കിറ്റ് ഇന്ത്യ സമരം പോലെയുള്ള ചരിത്ര സംഭവങ്ങൾ മനസിലാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ട്വിറ്റർ അക്കൗണ്ട് പോസ്റ്റ് ചെയ്തത്.

ഇതിന് തൊട്ട് താഴെ ഡോ.മൻമോഹൻ സിംഗിന്റെ മറുപടിയും എത്തി. ചരിത്രം പഠിപ്പിക്കുന്നതിനേക്കാൾ പ്രധാന്യത്തോടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന് യാതൊരു പങ്കും ഇല്ലായിരുന്നുവെന്ന് കൂടി പഠിപ്പിക്കണമെന്നാണ് മുൻ പ്രധാനമന്ത്രിയുടെ പേരിലുള്ള അക്കൗണ്ട് മറുപടി നൽകിയിരിക്കുന്നത്.

സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ പോസ്റ്റും, മുൻപ്രധാനമന്ത്രിയുടെ മറുപടിയും ചിത്ര രൂപത്തിലാണ് ഫെയ്സ്ബുക്കിൽ പ്രചരിക്കുന്നത്.

മുൻ പ്രധാനമന്ത്രിയുടെ പേരിലുള്ളതാണെങ്കിലും ഇത് ഒരു ട്രോൾ അക്കൗണ്ടാണ്. ഡോ.മൻമോഹൻസിംഗിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് അല്ല ഇത്. ഇതിന് മുൻപും ഇതേ അക്കൗണ്ടിൽ നിന്നും പ്രധാനമന്ത്രിയുടെ ട്വിറ്റർ പോസ്റ്റിന് താഴെ ഇത്തരം മറുപടികൾ നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ