ഈരാറ്റുപേട്ട: പ്രസിദ്ധമായ ഈരാറ്റുപേട്ട അരുവിത്തറു പള്ളിയില്‍ മഹാദേവന്‍ എന്ന കൊന്പനാനയെ വെഞ്ചരിച്ചത് കൗതുകമായി. ക്രിസ്തീയ വിശ്വാസം അനുസരിച്ച്‌ ആനയെ ഹാനാന്‍ വെള്ളം തളിച്ച്‌ പള്ളി വികാരി ശുദ്ധി വരുത്തുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയ സംഭവം ഏറ്റെടുത്തത്. ചരിത്രത്തിൽ ആദ്യമായി ആനയെ മാമോദീസ മുക്കിയെന്ന് നവ മാധ്യമങ്ങളിൽ പലരും അടിക്കുന്ന കമന്റ്.

Elephant

കുപ്പായമിട്ട വൈദികന്റെ നേതൃത്വത്തിലാണ് ആനയെ അനുഗ്രഹിക്കുന്ന ചടങ്ങ് നടന്നത്. വാഹനങ്ങളൊക്കെ വെഞ്ചരിക്കുന്നത് പതിവാണെങ്കിലും ആനയെ വെഞ്ചരിക്കുന്നത് ആദ്യമാണെന്ന് സഭാ നേതൃത്വവും പറയുന്നു. സഭാ ചട്ടങ്ങള്‍ക്കും വേദ പുസ്തകത്തിനും വിരുദ്ധമായ സംഭവമെന്നും വാദമുയരുന്നുണ്ട്.

പാതാംന്പുഴ മുക്കുഴിയില്‍ പ്ലാത്തോട്ടത്തില്‍ ജോര്‍ജ് ആണ് ഇപ്പോള്‍ മഹാദേവന്റെ ഉടമ. അടുത്തിടെയാണ് മഹാദേവനെ ജോര്‍ജ് വാങ്ങിയത്. ആനപ്രേമിയായ ജോര്‍ജിന് മഹാദേവനെ കൂടാതെ ആറു ആനകള്‍ കൂടിയുണ്ട്. അരുവിത്തുറ വല്യച്ചന്റെ അനുഗ്രഹം തേടിയാണ് മഹാദേവനെ വെഞ്ചെരിപ്പിനായി ഇന്നലെ അരുവിത്തുറ ഫെറോന പള്ളിയില്‍ എത്തിച്ചത്.

പാപ്പാനൊപ്പം പള്ളി പരിസരത്തെത്തിയ ആനയെ കുപ്പായമിട്ട വൈദികന്‍ വെള്ളം തളിക്കുന്ന ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്. എന്നാല്‍ ആനയെ മാമോദിസ മുക്കിയതല്ലെന്നും പുതുതായി വാങ്ങിയ ആനയെ പ്രാര്‍ഥിക്കാന്‍ കൊണ്ടു വന്നപ്പോള്‍ വെള്ളം തളിക്കുക മാത്രമാണ് ചെയ്തതെന്നും സഭയുടെ വിശദീകരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ