/indian-express-malayalam/media/media_files/2026/01/04/premam-ai-video-2026-01-04-20-46-35.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
വില്ലനായി കടന്നുവന്ന് പ്രേക്ഷകരുടെ മനസ്സില്‍ കൂടുകൂട്ടിയ മലയാള സിനിമയുടെ ഒരോയൊരു രാജാവാണ് മോഹന്‍ലാല്‍. കിരീടത്തിലെ സേതുമാധവനും, ചിത്രത്തിലെ വിഷ്ണുവും, മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയുമെല്ലാമായി ഒരുപാട് തലമുറകളുടെ സിനിമയെന്ന വികാരം തന്നെയാണ് ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടൻ.
വർഷങ്ങൾക്കിപ്പുറം മോഹൻലാൽ അവിസ്മരണിയ കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങൾ എത്തുന്ന എഐ വീഡിയോകൾ സൈബറിടത്ത് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, നിവിൻ പോളിയുടെ ബ്ലോക്ബസ്റ്റർ ചിത്രമായ 'പ്രേമ'ത്തിൽ നായകനായി മോഹൻലാൽ എത്തുന്ന ഒരു എഐ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Also Read: "ചതിക്ക് ചതി, അതാണ് മ്ലാത്തി ചേട്ടത്തിയുടെ നിലപാട്"; വൈറലായി 'എക്കോ'യുടെ പുതിയ ക്ലൈമാക്സ്; വീഡിയോ
നിവിൻ തകർത്ത് അഭിനയിച്ച ജോർജ് എന്ന കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ, സായി പല്ലവി അവതരിപ്പിച്ച 'മലർ' എന്ന കഥാപാത്രമായി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് പ്രിയനടി ശോഭനയാണ്. മലയാളികളെ ഏറെ രസിപ്പിച്ച റൊമാന്റിക് ജോഡികൾക്ക് ഏതുവേഷവും അനായാസം വഴങ്ങുമെന്നാണ് വീഡിയോയുടെ കമന്റ് ബോക്സിൽ ആരാധകർ കുറിക്കുന്നത്.
Also Read: മൂർഖന്റെ അടവൊന്നും വിലപ്പോയില്ല; സാഹസികമായി പിടികൂടി വനിതാ ഉദ്യാഗസ്ഥ
"ഇവിടെ ഏതു റോളും പോകും" എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. "സംവിധാനം പ്രിയദർശൻ... മേരിയായി ലിസി..... ശംഭുവായി മുകേഷ്... കോയ ആയി മണിയൻ പിള്ള രാജു... സെലിൻ ആയി രേവതി" എന്ന് മറ്റൊരാൾ ചിത്രത്തിന്റെ മുഴുവൻ കാസ്റ്റിങ്ങും കമന്റ് ബോക്സിൽ നടത്തിയിട്ടുണ്ട്. "adarshcm_" എന്ന അക്കൗണ്ടാണ് മനോഹരമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്..
Read More: വീണതല്ല; ഇവിടുത്തെ മണ്ണ് ടെസ്റ്റ് ചെയ്തതാണ്! എന്താലേ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us