തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ ട്രോളുകളുമായി വരുന്നവര്‍ക്ക് ചുട്ടമറുപടിയാണ് നടി സമീറാ റെഡ്ഡി നല്‍കുന്നത്. ട്രോളുകളൊന്നും തന്നെ തളര്‍ത്തുന്നില്ലെന്ന് സമീറ തെളിയിക്കുകയാണ്. മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ഇത്തരം ട്രോളുകളെ സമീറ കുറ്റപ്പെടുത്തിയിരുന്നു.
ബിക്കിനി ധരിച്ച് നിറവയറിലുള്ള ചിത്രവുമായാണ് സമീറ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. ‘ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയര്‍ ആസ്വദിക്കുന്നതില്‍ അസ്വസ്ഥരാകുന്നവര്‍ക്കുള്ള എന്റെ മറുപടിയാണ് ഇത്,’ സമീറ കുറിച്ചു.
Read More: ഐശ്വര്യയുടെ ഭർത്താവാകാൻ അഭിഷേകിന് യോഗ്യതയില്ലെന്ന് ട്രോൾ; ചുട്ട മറുപടി കൊടുത്ത് ജൂനിയർ ബച്ചൻ
ഇതേവിഷയത്തില്‍ മുമ്പും സമീറ പ്രതികരണവുമായി എത്തിയിരുന്നു. ‘എനിക്ക് ഒരു പ്രധാനപ്പെട്ട ചോദ്യം ചോദിക്കാനുണ്ട്. എവിടുന്നാണ് നിങ്ങളെല്ലാം(ട്രോളുകള്‍) വരുന്നത്? എല്ലാവരും വരുന്നത് അവരുടെ അമ്മയില്‍ നിന്നാണ്, അല്ലേ? അത് വളരെ സ്വാഭാവികമായ ഒന്നാണ് എന്നതു കൊണ്ട് അക്കാര്യത്തെ ട്രോള്‍ ചെയ്യുന്നത് വളരെ പരിഹാസ്യമാണ്. ഇത് വളരെ മനോഹരമാണ്,’ എന്നായിരുന്നു മുമ്പ് സമീറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഗര്‍ഭകാലം ആഘോഷമാക്കിയുള്ള നിരവധി ഫോട്ടോകള്‍ സമീറ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.