scorecardresearch

പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയത് സൈക്കിള്‍ ചവിട്ടി: മാതൃകയായി ന്യൂസിലൻഡ് മന്ത്രി

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആന്‍ഡേഴ്സണ്‍ തന്റെ കന്നി പ്രസവത്തിനു ശേഷം വിശ്രമം കഴിയും മുമ്പേ ജോലിയില്‍ പ്രവേശിപ്പിച്ച കാര്യം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു

പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയത് സൈക്കിള്‍ ചവിട്ടി: മാതൃകയായി ന്യൂസിലൻഡ് മന്ത്രി

പൂര്‍ണ ഗര്‍ഭിണിയായ യുവതി സൈക്കിളില്‍ പ്രസവത്തിനായി എത്തുക എന്നത് ഒരുപക്ഷെ നമ്മുടെ ചിന്തകള്‍ക്കും അതീതമായിരിക്കും. എന്നാല്‍ ന്യൂസിലൻഡിലെ മന്ത്രിയായ ജൂലി ആന്‍ സെന്റര്‍ അത് പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്. കന്നി പ്രസവത്തിനായി സൈക്കിള്‍ ചവിട്ടിയാണ് ജൂലി ആശുപത്രിയില്‍ എത്തിയത്.

സഹായികൾക്ക് കാറിലിരിക്കാന്‍ ഇടമില്ലെന്നു മനസ്സിലായപ്പോഴാണ് താനും ഭര്‍ത്താവും സൈക്കിള്‍ ചവിട്ടി ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്ന് ജൂലി പറയുന്നു. അറിയപ്പെടുന്ന സൈക്കിളിസ്റ്റ് കൂടിയായ ജൂലി വനിതാക്ഷേമവും ഗതാഗത വകുപ്പുമാണ് കൈകാര്യം ചെയ്യുന്നത്. സഹമന്ത്രിയാണ്. ഒരു കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയാണ് ജൂലിയും ഭര്‍ത്താവും എത്തിയത്. ഇത് തന്റെ മാനസികാവസ്ഥയെ പോസിറ്റീവാകാന്‍ സഹായിച്ചുവെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ ജൂലി പറയുന്നു.

നാല്‍പത്തിരണ്ട് ആഴ്ച ഗര്‍ഭിണിയായ ജൂലിയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ജൂലി ഇതുവരെ പ്രസവിച്ചില്ലെന്നാണ് അറിയുന്നത്.

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആന്‍ഡേഴ്സണ്‍ തന്റെ കന്നി പ്രസവത്തിനു ശേഷം വിശ്രമം കഴിയും മുമ്പേ ജോലിയില്‍ പ്രവേശിപ്പിച്ച കാര്യം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഔദ്യോഗിക പദവിയില്‍ ഇരിക്കവേ പ്രസവിക്കുന്ന ലോകത്തിലെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ജസീന്ത. നേരത്തെ 1990ല്‍ ബേനസീര്‍ ഭൂട്ടോയാണ് ഔദ്യോഗിക പദവിയില്‍ ഇരിക്കെ കുഞ്ഞിനു ജന്മം നല്‍കിയ ആദ്യത്തെ വനിതാ നേതാവ്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Pregnant new zealand minister cycles her way to delivery ward