Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍
തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍, മേയ് 10 മുതല്‍ 24 വരെ നിയന്ത്രണങ്ങള്‍
ശമനമില്ലാതെ രോഗവ്യാപനം; 4.01 ലക്ഷം പുതിയ കേസുകള്‍, 4,187 മരണം
കങ്കണയ്ക്ക് കോവിഡ്‌; ജലദോഷപ്പനി പോലെ ഒന്നിന് അനാവശ്യ മാധ്യമശ്രദ്ധ കിട്ടി എന്ന് താരം
സ്വകാര്യതാ നയത്തില്‍ നിലപാട് മാറ്റി വാട്സാപ്പ്, അക്കൗണ്ടുകള്‍ റദ്ദാക്കില്ല

നിറവയറുമായി പൊരിവെയിലത്ത് ഡിഎസ്‌പി; കൈയ്യടി നേടി കൃത്യനിര്‍വ്വഹണം: വീഡിയോ

ചുട്ടുപൊള്ളുന്ന വെയിലത്ത് ജോലി ചെയ്യുന്ന ഗർഭിണിയായ പൊലീസുദ്യോഗസ്ഥയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്

pregnant woman constable covid duty viral video, Dantewada DSP Shilpa Sahu, Pregnant DSP, woman police officer, viral video, twitter reactions, covid, covid duty, trending, indian express, indian express news, ഗർഭിണി, ഗർഭിണി പൊലീസ്, ഗർഭിണി പൊലീസ് ഉദ്യോഗസ്ഥ, ഗർഭിണി പോലീസ്, ഗർഭിണി പോലീസ് ഉദ്യോഗസ്ഥ, ഗർഭിണിയായ പോലീസ് ഉദ്യോഗസ്ഥ, ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥ, ഡിഎസ്പി ശിൽപ സാഹു, ശിൽപ സാഹു, ie malayalam

ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഗർഭിണിയായ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജനങ്ങളോട് അഭ്യർത്ഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഛത്തീസ്ഗഡിൽനിന്നുള്ള വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ചുട്ടുപൊള്ളുന്ന വെയിലത്ത് നിന്ന് കയ്യിൽ ഒരു ലാത്തി കുത്തിപ്പിടിച്ച് മുഖത്ത് മാസ്ക് ധരിച്ച് തന്റെ ജോലി ചെയ്യുന്ന ഡിഎസ്പി ശിൽപ സാഹുവാണ് വീഡിയോയിലുള്ളത്. ബസ്തറിലെ ദന്ദേവാദയിൽ തെരുവിലുള്ള ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ചുമതലയാണ് ശിൽപ സാഹുവിന്. തെരുവിലിറങ്ങുന്നവരോട് ശിൽപ സാഹു വീട്ടിനകത്ത് കഴിയാൻ അഭ്യർത്ഥിക്കുന്നതായി വീഡിയോയിൽ കാണാം.

ഡി‌എസ്‌പി സാഹുവിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കോവിഡ് മുൻ‌നിര പോരാളിയെന്ന നിലയിലുള്ള അവരുടെ അർപ്പണ മനോഭാവത്തെ പലരും പ്രശംസിച്ചു.

“ഈ ചിത്രത്തിൽ ദന്തേവാഡ ഡി‌എസ്‌പി ശിൽ‌പ സാഹു ഗർഭിണിയായിരിക്കെ കടുത്ത വെയിലിൽ തന്റെ ടീമിനൊപ്പം തിരക്കിലാണ്, തെരുവുകളിലുള്ളവരോട് ലോക്ക്ഡഔൺ അനുസരിക്കാൻ അവർ അഭ്യർത്ഥിക്കുകയും ചെയ്യുന്നു,” ശിൽപയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഛത്തീസ്ഗഡ് അഡീഷനൽ ട്രാൻസ്പോർട്ട് കമ്മീഷനർ ദിപാംഷു കബ്ര എഴുതി.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Pregnant dsp in chhattisgarh urges people to follow covid guidelines

Next Story
ട്രാക്കിലേക്ക് വീണ കുട്ടിയുടെ ജീവൻ രക്ഷിച്ച് റയിൽവേ ജീവനക്കാരൻ; അഭിനന്ദിച്ച് മന്ത്രി, വീഡിയോfacebook viral video,ഫേസ്ബുക്ക് വൈറൽ വീഡിയോ, railwayman saves child, റയിൽവേമാൻ, railway minister,റെയിൽവേ മന്ത്രി, piyush goyal,പിയുഷ് ഗോയൽ, viral post,വൈറൽ പോസ്റ്റ്, railwayman saves child, railway track accidents, train accident, ട്രെയിൻ അപകടം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com