/indian-express-malayalam/media/media_files/uploads/2021/04/DSP-Shilpa-Sahu.jpeg)
ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഗർഭിണിയായ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജനങ്ങളോട് അഭ്യർത്ഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഛത്തീസ്ഗഡിൽനിന്നുള്ള വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ചുട്ടുപൊള്ളുന്ന വെയിലത്ത് നിന്ന് കയ്യിൽ ഒരു ലാത്തി കുത്തിപ്പിടിച്ച് മുഖത്ത് മാസ്ക് ധരിച്ച് തന്റെ ജോലി ചെയ്യുന്ന ഡിഎസ്പി ശിൽപ സാഹുവാണ് വീഡിയോയിലുള്ളത്. ബസ്തറിലെ ദന്ദേവാദയിൽ തെരുവിലുള്ള ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ചുമതലയാണ് ശിൽപ സാഹുവിന്. തെരുവിലിറങ്ങുന്നവരോട് ശിൽപ സാഹു വീട്ടിനകത്ത് കഴിയാൻ അഭ്യർത്ഥിക്കുന്നതായി വീഡിയോയിൽ കാണാം.
ഡിഎസ്‌പി സാഹുവിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കോവിഡ് മുൻനിര പോരാളിയെന്ന നിലയിലുള്ള അവരുടെ അർപ്പണ മനോഭാവത്തെ പലരും പ്രശംസിച്ചു.
तस्वीर दंतेवाड़ा DSP शिल्पा साहू की है
शिल्पा गर्भावस्था के दौरान भी चिलचिलाती धूप में अपनी टीम के साथ सड़कों पर मुस्तैदी से तैनात हैं और लोगों से लॉक डाउन का पालन करने की अपील कर रही हैं.#CGPolice#StayHomeStaySafepic.twitter.com/SIsZdAvuOW— Dipanshu Kabra (@ipskabra) April 20, 2021
“ഈ ചിത്രത്തിൽ ദന്തേവാഡ ഡിഎസ്‌പി ശിൽപ സാഹു ഗർഭിണിയായിരിക്കെ കടുത്ത വെയിലിൽ തന്റെ ടീമിനൊപ്പം തിരക്കിലാണ്, തെരുവുകളിലുള്ളവരോട് ലോക്ക്ഡഔൺ അനുസരിക്കാൻ അവർ അഭ്യർത്ഥിക്കുകയും ചെയ്യുന്നു,” ശിൽപയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഛത്തീസ്ഗഡ് അഡീഷനൽ ട്രാൻസ്പോർട്ട് കമ്മീഷനർ ദിപാംഷു കബ്ര എഴുതി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.