scorecardresearch

ക്ഷേത്ര ദർശനം ബാലൻസിങ് എന്ന് കമന്റ്‌; കലക്കൻ മറുപടിയുമായി പ്രതിഭ

മിനിറ്റുകൾകൊണ്ട് പ്രതിഭയുടെ മറുപടി വെെറലായി

മിനിറ്റുകൾകൊണ്ട് പ്രതിഭയുടെ മറുപടി വെെറലായി

author-image
Trends Desk
New Update
ക്ഷേത്ര ദർശനം ബാലൻസിങ് എന്ന് കമന്റ്‌; കലക്കൻ മറുപടിയുമായി പ്രതിഭ

സാമൂഹ്യമാധ്യമങ്ങളിൽ വളരെ സജീവമാണ് കായംകുളം എംഎൽഎ യു.പ്രതിഭ. ഫെയ്‌സ്‌ബുക്കിൽ തന്റെ പോസ്റ്റുകൾക്ക് താഴെ വരുന്ന പല കമന്റുകൾക്കും പ്രതിഭ മറുപടി നൽകാറുണ്ട്. ഇത്തവണ തന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിനു താഴെ കമന്റ് ചെയ്ത ഒരു വ്യക്‌തിക്ക് വായടപ്പിക്കുന്ന മറുപടിയാണ് പ്രതിഭ നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രതിഭയുടെ മറുപടി വലിയ ചർച്ചയായിട്ടുണ്ട്.

Advertisment

publive-image

ചെട്ടികുളങ്ങര കുംഭ ഭരണി ഉത്സവത്തിന് പങ്കെടുത്തതുമായി ബന്ധപ്പെട്ട് എംഎല്‍എ പങ്കുവച്ച ഫെയ്‌സ്‌ബുക്ക് പോസ്റ്റിനു താഴെ ജയകുമാർ എന്ന വ്യക്‌തി ഒരു കമന്റ് ഇട്ടിരുന്നു. അതിനു മറുപടിയുമായി പ്രതിഭ ഉടൻ രംഗത്തെത്തി. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ ക്ഷേത്രദർശനം പ്രതിഭയുടെ ബാലൻസിങ് ആണെന്നാണ് ജയകുമാറിന്റെ കമന്റ്. ഉടൻ അതിനു മറുപടിയുമായി പ്രതിഭയെത്തി. പ്രതിഭയുടെ മറുപടി ഇങ്ങനെ: "താങ്കളുടെ പിതാവിന്റെ സ്വത്ത് ആണെന്ന് അടിയൻ അറിഞ്ഞില്ല. അറിഞ്ഞിരുന്നേൽ അടിയൻ പോവില്ലായിരുന്നു."

മിനിറ്റുകൾകൊണ്ട് പ്രതിഭയുടെ മറുപടി വെെറലായി. നിരവധിപേർ പ്രതിഭയുടെ മറുപടിക്ക് ലെെക് അടിച്ചു. എന്നാൽ, പ്രതിഭയുടെ മറുപടി കേട്ടു ജയകുമാർ അടങ്ങിയിരുന്നില്ല. പ്രതിഭയുടെ മറുപടിക്ക് ജയകുമാർ നൽകിയ മറുപടി ഇങ്ങനെ: "Prathibha, മാഡത്തിന് വല്ലാണ്ടങ്ങു ഹൈന്ദവ സ്നേഹം കണ്ടതുകൊണ്ടാ, ഇത് ശബരിമലയിൽ കാണിച്ചില്ലല്ലോ എന്നോർത്തപ്പോൾ, പിന്നെ പിതാവിന്റെയോ, പുത്രന്റെയോ ആരുടേങ്കിലും ആയിക്കോട്ടെ മാഡം, ഹൈന്ദവ വിശ്വാസങ്ങൾക്ക്, മാഡത്തിന്റെ പബ്ലിസിറ്റി ആവശ്യമില്ല."

Social Media

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: