സ്ത്രീവിരുദ്ധ പ്രോത്സാഹിപ്പിക്കുന്നത് എഴുത്തുകാരും സിനിമാ പ്രവർത്തകരുമാണെന്ന ആഷിഖ് അബുവിന്റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായാണ് സംവിധായകൻ പ്രതാപ് ജോസഫ് രംഗത്ത് വന്നു. മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാനായിരിക്കെ ആഷിക് അബു സ്വീകരിച്ചിരുന്ന നിലപാട് അത്യന്തം സ്ത്രീവിരുദ്ധവും മനുഷ്യ വിരുദ്ധവുമെന്നാണ് പ്രതാപ് ജോസഫ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്. കുറ്റിപ്പുറം പാലം, അവൾക്കൊപ്പം എന്നീ സിനിമകളുടെ സംവിധായകനാണ് പ്രതാപ് ജോസഫ്.

മഹാരാജാസ് കോളേജിൽ ആഷിക് അബു പടിച്ച കാലയളവിൽ തന്നെയാണ് താനും പടിച്ചതെന്നും അന്ന് നടന്ന സംഭവങ്ങളെപ്പറ്റി തനിക്ക് കൃത്യമായി അറിയാമെന്നും പ്രതാപ് ജോസഫ് പറഞ്ഞുവെക്കുന്നു. 2 വർഷക്കാലം മഹാരാജാസ് കോളേജിന്റെ ഹോസ്റ്റലിൽ താമസിക്കുകയും എസ്സ്‌.എഫ്‌.ഐക്കാരുടെ മർദ്ദനത്തിനിരയാവുകയും ചെയ്തിട്ടുള്ള ഒരാളാണു താനെന്നും പ്രതാപ് ജോസഫ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ആഷിക്‌ ആബു കോളേജ്‌ യൂണിയൻ ചെയർമാനും എസ്സ്‌.എഫ്‌.ഐ. നേതാവുമായിരുന്ന കാലത്ത്‌ മഹാരാജാസ്‌ കോളേജിലും ഹോസ്റ്റലിലും രണ്ടുവർഷക്കാലം ജീവിക്കുകയും എസ്സ്‌.എഫ്‌.ഐക്കാരുടെ മർദ്ദനത്തിനിരയാവുകയും ചെയ്തിട്ടുള്ള ഒരാളാണു ഞാൻ. ഇത്രയധികം സ്ത്രീവിരുദ്ധതയും മനുഷ്യവിരുദ്ധതയും വയലൻസും അധികാരവാഞ്ഛയും മറ്റ്‌ എവിടെയും ഞാൻ കണ്ടിട്ടില്ല. ആ കാലത്തെച്ചൊല്ലി ആഷിക്‌ ആബു മാപ്പുപറയാൻ തയ്യാറാവുകയാണെങ്കിൽ ഈ പറഞ്ഞതിൽ ഒരു ശതമാനം ആത്മാർത്ഥതയുണ്ടെന്ന് ഞാൻ വിശ്വസിക്കാം. അയാളുടെ സിനിമകളും അതിനപ്പുറമൊന്നും സാക്ഷ്യപ്പെടുത്തുന്നില്ല.
Aashiq Abu writes:ചീപ് ത്രിൽസിനും കയ്യടികൾക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളനായക അഴിഞ്ഞാട്ടവും ഇനി മുതൽ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും നിർമാതാക്കളും തീരുമാനിച്ചാൽ അതാവും നമുക്ക്
ഈ നാടിനോട്, ഈ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ