ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥനയുടെ പുതിയ ഗാനവും വൈറലാകുന്നു. ഇത്തവണ ബോളിവുഡ് ഹിറ്റ് ഗാനം പാടിയാണ് പ്രാർത്ഥന താരമായത്. രൺബീർ കപൂർ-അനുഷ്ക ശർമ്മ ജോഡികളായ യേ ദിൽ ഹേ മുഷ്കിൽ എന്ന സിനിമയിലെ ചന്നാ മേരേ യാ മേരേ യാ എന്ന ഗാനമാണ് പ്രാർത്ഥന പാടിയത്.

സോഷ്യൽ മീഡിയയിൽ പ്രാർത്ഥന താരമാണ്. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. പ്രാർത്ഥനയുടെ പാട്ടും ഗിത്താർ വായനയും ഡബ്മാഷും ഒക്കെ വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്.

അച്ഛൻ ഇന്ദ്രജിത്ത് നായകനാവുന്ന മോഹൻലാൽ സിനിമയിലും പ്രാർത്ഥന പാടിക്കഴിഞ്ഞു. ലാലേട്ടാ…. എന്ന ഗാനമാണ് പ്രാർത്ഥന പാടിയത്. സിനിമയുടെ ടീസർ പുറത്തിറങ്ങിയതു മുതൽ ഏവരും അന്വേഷിച്ചത് ഈ ഗാനം പാടിയത് ആരാണെന്നായിരുന്നു. ഒടുവിൽ ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുരേഷ് വരനാട് ഫെയ്സ്ബുക്കിലൂടെയാണ് ഗാനം പാടിയത് പ്രാർത്ഥനയാണെന്ന വിവരം അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ