‘ഒന്നു ത്രില്ലടിച്ചു വന്നതായിരുന്നു’; ഒരു കിടിലൻ പ്രാങ്ക് കോൾ വീഡിയോ

ഒരുപാട് നേരം പെൺകുട്ടിയോട് സംസാരിക്കും. പെൺകുട്ടി ‘ചേട്ടാ’ എന്ന് അഭിസംബോധന ചെയ്യുമ്പോൾ അങ്ങനെ വിളിക്കരുതെന്നും തന്നെ അപമാനിക്കരുത് തനിക്ക് അത്ര പ്രായമില്ലെന്നും വിളിച്ച ആൾ പറയുന്നു

Prank call, പ്രാങ്ക് കോൾ, dating app, ഡേറ്റിങ് ആപ്പ്, viral video, വൈറൽ വീഡിയോ, trending, ട്രെൻഡിങ്, iemalayalam, ഐഇ മലയാളം

നേരം പോകാൻ ഡേറ്റിങ് ആപ്പുകളിൽ കേറിയിരിക്കുന്ന ഒരുപാട് പേരുണ്ട്. ഇങ്ങനെ ഒരു ഡേറ്റിങ് ആപ്പിൽ കയറി കിടിലൻ പണി വാങ്ങിച്ച ഒരു പയ്യന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നത്.

ഒരുപാട് നേരം പെൺകുട്ടിയോട് സംസാരിക്കും. പെൺകുട്ടി ‘ചേട്ടാ’ എന്ന് അഭിസംബോധന ചെയ്യുമ്പോൾ അങ്ങനെ വിളിക്കരുതെന്നും തന്നെ അപമാനിക്കരുത് തനിക്ക് അത്ര പ്രായമില്ലെന്നും വിളിച്ച ആൾ പറയുന്നു.

എന്നാൽ താൻ ബഹുമാനം കൊണ്ടാണ് അങ്ങനെ വിളിച്ചതെന്ന് പറയുന്ന പെൺകുട്ടി ഒരു പാട്ട് പാടാൻ ആവശ്യപ്പെടുന്നു. പാടിയില്ലെങ്കിൽ താൻ കോൾ എക്സിറ്റ് ചെയ്യും എന്ന് പറയുമ്പോൾ പയ്യൻ പാടുന്നതും കേൾക്കാം. പാലും പഴും കൈകളിലേന്തി എന്ന പാട്ടാണ് പാടുന്നത്.

Read More: ഇതിലും വലിയ പണി മുടിയന് കിട്ടാനില്ല; ശിവാനിയാവാൻ പോയ ഋഷിയ്ക്ക് സംഭവിച്ചത്

ഒടുവിൽ നേരിൽ കാണാമെന്ന് വരെ പ്ലാൻ ചെയ്ത് കഴിയുമ്പോഴാണ് പെട്ടെന്ന് ഞെട്ടിക്കുന്ന ഒരു സർപ്രൈസ്. പെൺകുട്ടിയാണെന്ന് പറഞ്ഞ് അത്രയും നേരം തന്നോട് സംസാരിച്ചിരുന്നത് ഒരു പുരുഷനാണെന്ന് മനസിലാകുന്നു. വീണ്ടും അപമാനിക്കല്ലേ എന്ന സേം ഡയലോഗ് അടിച്ച് പയ്യെ ‘കള്ളക്കാമുകൻ’ രക്ഷപ്പെടുന്നു.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ധാരാളം പേർ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Prank call on dating app goes viral

Next Story
ഇതിലും വലിയ പണി മുടിയന് കിട്ടാനില്ല; ശിവാനിയാവാൻ പോയ ഋഷിയ്ക്ക് സംഭവിച്ചത്Uppum mulakum, Uppum mulakum mudiyan, Uppum mulakum shivani, mudiyan prank video, shivani prank video, uppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com